ടെര്‍ സ്റ്റേഗന്‍ രക്ഷിച്ചു. ബാഴ്സലോണ സൂപ്പര്‍കോപ്പ ഫൈനലില്‍

Ter Stegen and Riqui Puig

റയല്‍ സോഷ്യഡാദിനെ മറികടന്നു ബാഴ്സലോണ സൂപ്പര്‍കോപ്പാ ഫൈനലില്‍ കടന്നു. ബാഴ്സലോണ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റേഗന്‍റെ തകര്‍പ്പന്‍ സേവുകളാണ് ബാഴ്സലോണക്ക് വിജയമൊരുക്കിയത്. എക്സ്ട്രാ ടൈമിനു ശേഷവും ഇരു ടീമും തുല്യത പാലിച്ചതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു പെനാല്‍റ്റിയിലൂടെ ബാഴ്സലോണ ഫൈനലിലേക്ക് കടന്നത്.

dejong

പരിക്ക് കാരണം മെസ്സി ഇല്ലാതിരുന്ന മത്സരത്തില്‍ ഡിജോങ്ങിലൂടെയാണ് ബാഴ്സലോണ മുന്നിലെത്തിയത്. എന്നാല്‍ ഡിജോങ്ങിന്‍റെ പിഴവിലൂടെ തന്നെ റയല്‍ സോഷ്യഡാദ് സമനില നേടി. രണ്ടാം പകുതിയില്‍ ഡിജോങ്ങിന്‍റെ കൈകളില്‍ പന്ത് കൊണ്ടതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി മികേല്‍ ഒയര്‍സേബാല്‍ ലക്ഷ്യം കണ്ടു. പിന്നീട് ഇരു ടീമും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലാ. തകര്‍പ്പന്‍ സേവുകളുമായി ബാഴ്സലോണ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റേഗനാണ് ബാഴ്സലോണയുടെ രക്ഷകനായത്.

പെനാല്‍റ്റി ഷൂട്ടൗട്ട്

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡിജോങ്ങ്, ഗ്രീസ്മാന്‍ എന്നിവര്‍ പെനാല്‍റ്റി പാഴാക്കിയപ്പോള്‍, ഡെംമ്പലേ, പിയാനിച്ച്, റിക്കാര്‍ഡ് പുജ് എന്നിവര്‍ ഗോള്‍ കണ്ടെത്തി. മികേല്‍ മെറിനോ, അഡ്നാന്‍ ജുനസാജ് എന്നിവരാണ് റയല്‍ സോഷ്യഡാദിനു വേണ്ടി സ്കോര്‍ ചെയ്തത്. ജോണ്‍ ബറ്റിഷ്യൂസ്റ്റയുടെ ഷോട്ട് ടെര്‍ സ്റ്റേഗന്‍ തടഞ്ഞപ്പോള്‍, ഒയര്‍സാബാല്‍, വില്യം ജോസ് എന്നിവരുടെ ശ്രമം പോസ്റ്റില്‍ തട്ടി.

Riqui Puig

പെനാല്‍റ്റി എടുക്കുവാനായി നാല് താരങ്ങളെയാണ് റൊണാള്‍ഡ് കൂമാന്‍ തിരഞ്ഞെടുത്തത്. അഞ്ചാമന്‍ ആരാവണം എന്ന ചോദ്യത്തിനു റിക്കി പുജ് തന്നെ മുന്നോട്ട് വരികയായിരുന്നു. നിര്‍ണായക നിമിഷത്തില്‍ സമര്‍ദ്ധങ്ങള്‍ ഒന്നും ഇല്ലാതെയായിരുന്നു റിക്കി പുജിന്‍റെ ഫിനിഷിങ്ങ്.

സൂപ്പര്‍കോപ്പാ ഫൈനല്‍.

വിജയത്തോടെ ബാഴ്സലോണ സൂപ്പര്‍ കോപ്പാ ഫൈനലില്‍ എത്തി. റയല്‍ മാഡ്രിഡ് – അത്ലറ്റിക്ക് ക്ലബ് മത്സരത്തിലെ വിജയിയെയാണ് ബാഴ്സലോണ നേരിടുക. ഞായറാഴ്ച്ചയാണ് ഫൈനല്‍