റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് എല്‍ ക്ലാസിക്കോ മത്സരവും, ചാംപ്യന്‍സ് ലീഗിന്‍റെ രണ്ട് പാദങ്ങളും നഷ്ടമായേക്കും. രാജ്യാന്തര മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് സെര്‍ജിയോ റാമോസിന് വിനയായത്. റയല്‍ മാഡ്രിഡ് മെഡിക്കല്‍ ടീം നടത്തിയ പരിശോധനയിലാണ് സെര്‍ജിയോ റാമോസിന് കാലിന്‍റെ പേശികള്‍ക്ക് പരിക്കേറ്റതായി അറിയുന്നത്.
സീസണിലെ പ്രധാനപ്പെട്ട ആഴ്ച്ചയാണ് സ്പാനീഷ് ക്ലബായ റയല്‍ മാഡ്രിഡിനു മുന്നിലുള്ളത്. ഏപ്രില്‍ 6 ന് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെ ഏറ്റുമുട്ടുന്ന റയല്‍ മാഡ്രിഡ് ഏപ്രില്‍ 10 ന് ബാഴ്സലോണയെ നേരിടും. അതിനു ശേഷം നാലു ദിവസം കഴിഞ്ഞ് ലിവര്‍പൂളിനെ രണ്ടാം പാദത്തില്‍ നേരിടും.
പരിക്കില്‍ നിന്നും വിമുക്തനായി തിരിച്ചെത്തിയ ശേഷമാണ് വീണ്ടും റാമോസിനെ പരിക്ക് പിടികൂടുന്നത്. സര്‍ജറിക്ക് ശേഷം ഫെബ്രുവരി 6 നാണ് റാമോസ് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയത്. ജൂണില്‍ സെര്‍ജിയോ റാമോസിന്‍റെ കരാര്‍ അവസാനിക്കാനിരിക്കേ ഇതുവരെ കരാര്‍ നീട്ടുന്നതിനെ സംമ്പന്ധിച്ച് ധാരണകളായിട്ടില്ലാ.