അവസരം മുതലാക്കാനായില്ലാ. റയല്‍ മാഡ്രിഡിനു സമനില കുരുക്ക്.

പോയിന്‍റ് ടേബിളിനു മുന്നിലെത്താനുള്ള അവസരം കളഞ്ഞ് റയല്‍ മാഡ്രിഡ്. ലാലീഗ മത്സരത്തില്‍ സെവ്വിയക്കെതിരെ രണ്ടു ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. അവസാന നിമിഷം വരെ ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഏദന്‍ ഹസാഡിന്‍റെ കാലില്‍ തട്ടി ഗോളായതാണ് റയല്‍ മാഡ്രിഡിനു സമനില നേടി കൊടുത്തത്.

മത്സരത്തില്‍ ഹെഡര്‍ ഗോളോടെ കരീം ബെന്‍സേമ തുടങ്ങിയെങ്കിലും വാറിലൂടെ ഓഫ്സൈഡ് കാരണം നിഷേധിച്ചു. എന്നാല്‍ ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടോ സെവ്വിയയ്യെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ആക്രമണം അഴിച്ചുവിട്ട റയല്‍ മാഡ്രിഡ്, ടോണി ക്രൂസിന്‍റെ പാസ്സില്‍ നിന്നും അസെന്‍സിയോ സമനില നേടി.

റയല്‍ മാഡ്രിഡിന്‍റെ മറ്റൊരു കൗണ്ടറില്‍ കരീം ബെന്‍സേമ പെനാല്‍റ്റി നേടിയെടുത്തു. എന്നാല്‍ കൗണ്ടറിനു മുന്‍പുള്ള റയല്‍ മാഡ്രിഡ് ഡിഫന്‍റര്‍ ഏദര്‍ മിലിഷ്യായുടെ ഹാന്‍ഡ്ബോള്‍ പരിശോധിക്കുകയും സെവ്വിയക്ക് പെനാല്‍റ്റി അനുവദിക്കുകയും ചെയ്തു.

പെനാല്‍റ്റി എടൂത്ത ഇവാന്‍ റാക്കിട്ടിച്ച് സെവിയ്യയെ മുന്നിലെത്തിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ടോണി ക്രൂസിന്‍റെ ഷോട്ടില്‍ ഡിഫ്ലക്ഷന്‍ സംഭവിച്ചു ഗോളാവുകയായിരുന്നു.

35 മത്സരങ്ങളില്‍ നിന്നും 77 പോയിന്‍റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്. റയല്‍ മാഡ്രിഡ്, ബാഴ്സലോണ എന്നിവര്‍ക്ക് 75 പോയിന്‍റ് വീതമാണുള്ളത്.

Previous articleഅവനെ സമ്മർദ്ദത്തിലാക്കരുത് : 21 വയസ്സുകാരൻ ഇന്ത്യൻ ഓപ്പണർക്ക് സപ്പോർട്ടുമായി സുനിൽ ഗവാസ്‌ക്കർ
Next articleഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ ഇനി ഇന്ത്യയിൽ നടക്കില്ല : സ്ഥിതീകരണവുമായി സൗരവ് ഗാംഗുലി