ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ ഇനി ഇന്ത്യയിൽ നടക്കില്ല : സ്ഥിതീകരണവുമായി സൗരവ് ഗാംഗുലി

IPL 2021 5fa7d9db28b0c

താരങ്ങൾക്കിടയിൽ കോവിഡ് വ്യാപനം കണ്ടെത്തിയതോടെ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും മാറ്റിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഇനി ഒരുകാരണവശാലും ഇന്ത്യയിൽ നടക്കില്ല എന്ന സ്ഥിതീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്‌ പ്രസിഡന്റ് സൗരവ് ഗാംഗുലി .പതിനാലാം സീസൺ ഐപിൽ പാതിവഴിയില്‍ റദ്ദാക്കിയിരിക്കുന്ന മോശം സാഹചര്യത്തിൽ താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു .

എന്നാൽ ഇത്തവണത്തെ  ഐപിൽ  നടത്തിപ്പിൽ  ബിസിസിഐക്ക് വലിയ തെറ്റുകൾ പറ്റിയെന്ന ക്രിക്കറ്റ് ലോകത്തെ വിമർശനത്തിന് പിന്നാലെയാണ് ഇപ്പോൾ ബിസിസിഐയുടെ പുതിയ തീരുമാനം .
ശക്തമായ ബയോ ബബിൾ സംവിധാനം എന്ന് ബിസിസിഐ വിലയിരുത്തിയ ഐപിഎല്ലിൽ താരങ്ങൾക്ക് കോവിഡ് ബാധിച്ചത് ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു .മത്സരങ്ങളടങ്ങിയ ടൂര്‍ണമെന്റിലെ 29 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. 31 മത്സരങ്ങള്‍ ഇനിയും സീസണിന്റെ ഭാഗമായി  നടത്താനുണ്ട്. വിദേശ താരങ്ങളെ ലഭിക്കും വിധം ഐപിൽ സെപ്റ്റംബർ മാസത്തിൽ  യുഎഇയിൽ നടത്താനാണ് ബിസിസിഐയുടെ ഇപ്പോഴത്തെ ആലോചന .

ഇപ്പോഴത്തെ മോശം അവസ്ഥയിൽ ഇന്ത്യയിൽ  ഐപിൽ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നടത്തുവാൻ കഴിയില്ല എന്നാണ് ഗാംഗുലി പറയുന്നത്  ഐപിഎല്‍ നേരത്തെ തന്നെ റദ്ദാക്കേണ്ടതായിരുന്നുവെന്ന് നിങ്ങളിൽ പലരും  ഇപ്പോള്‍ പറയാം. എന്നാൽ മുംബൈയിലും ചെന്നൈയിലും ഐപിൽ പുരോഗമിച്ചപ്പോൾ  കോവിഡ് കേസുകള്‍ കുറവായിരുന്നു  അഹമ്മദാബാദിലും ഡല്‍ഹിയിലും രണ്ടാം ഘട്ടത്തിൽ ഐപിൽ  മത്സരങ്ങളെത്തിയപ്പോഴാണ്  കോവിഡ് ബാധ താരങ്ങൾക്കിടയിൽ പോലും സ്ഥിതീകരിച്ചത്  .നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നടക്കവേ കോവിഡ്  നിരവധി കളിക്കാരെ  ബാധിച്ചിരുന്നെങ്കിലും അതിന് ശേഷം അവര്‍ മത്സരം പുനരാരംഭിച്ചു. അത് ഒരിക്കലും  ഐപിഎല്ലില്‍ ഇനി  നടത്താനാവില്ല. താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. വീണ്ടും  ക്വാറന്റൈൻ അടക്കം  ആദ്യം മുതലേ  ആരംഭിക്കേണ്ടി വരുമെന്നതാണ് സത്യം ” ഗാംഗുലി അഭിപ്രായം വിശദമാക്കി .

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
Scroll to Top