ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്‍റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. ലിവര്‍പൂളിന്‍റെ പ്രതിരോധ പിഴവില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്‍റെ വിജയം. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാര്‍ക്കോ അസെന്‍സിയോ ഒരു ഗോള്‍ നേടി. ലിവര്‍പൂളിന്‍റെ വിലപ്പെട്ട എവേ ഗോള്‍ മുഹമ്മദ് സാല നേടി.
മത്സരത്തിനു മുന്‍പേ വമ്പന്‍ തിരച്ചടിയുമായാണ് റയല്‍ മാഡ്രിഡ് കളത്തിലിറങ്ങിയത്. റാഫേല്‍ വരാന്‍ കോവിഡ് പോസീറ്റിവായതോടെ പ്രധാന ഡിഫന്‍റേഴ്സില്ലാതെയാണ് റയല്‍ മാഡ്രിഡ് കളത്തിലിറങ്ങിയത്. ആദ്യ പകുതിയില്‍ വിനീഷ്യസിലൂടെയാണ് റയല്‍ മാഡ്രിഡ് ലീഡ് നേടിയത്. ടോണി ക്രൂസ് നല്‍കിയ ലോങ്ങ് ബോളില്‍ നിന്നും രണ്ട് ഡിഫന്‍റര്‍മാരെ മറികടന്നു ബ്രസീലിയന്‍ താരം സ്കോര്‍ ചെയ്തു. മിനിറ്റുകള്‍ക്ക് ശേഷം അസെന്‍സിയോയിലൂടെ റയല്‍ മാഡ്രിഡ് ലീഡ് ഉയര്‍ത്തി.
അലക്സാണ്ടര്‍ അര്‍നോള്‍ഡ് അലക്ഷ്യമായി നല്‍കിയ ബാക്ക് പാസ് പിടിച്ചെടുത്ത അസെന്‍സിയോ ലിവര്‍പൂള്‍ ഗോള്‍കീപ്പറെ മറികടന്നു. ആദ്യ പകുതിയില്‍ ഒരു ഷോട്ടു പോലുമില്ലാതെയാണ് ലിവര്‍പൂള്‍ മുന്നേറ്റ നിര ആദ്യ പകുതി അവസാനിപ്പിച്ചത്. രണ്ടാം പകുതിയില്‍ മുഹമ്മദ് സാലയിലൂടെ ലിവര്‍പൂള്‍ ഒരു ഗോള്‍ മടക്കി.
എന്നാല്‍ വീണ്ടും ലിവര്‍പൂളിന്‍റെ മറ്റൊരു അലക്ഷ്യമായി നിന്ന പ്രതിരോധനിരയെ സാക്ഷ്യയാക്കി വിനീഷ്യസ് ഗോള്‍ നേടി. അവസാന മിനിറ്റില്‍ ലിവര്‍പൂള്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ടീം ഒന്നടങ്കം പ്രതിരോധത്തില്‍ ഉറച്ചു നിന്നു.
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്‍റെ രണ്ടാം പാദ മത്സരം ഏപ്രില്‍ 15 ന് നടക്കും.