ഇത്തവണ വമ്പൻ പ്രകടനവുമായി ആരാധകരെ എല്ലാവരെയും ഞെട്ടിച്ച താരമാണ് വിനീഷ്യസ് ജൂനിയർ. താരത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ തന്നെയാണ് ഇപ്രാവശ്യത്തെത്. 21 വയസ്സുകാരനായ ബ്രസീലിയൻ താരം 22 ഗോളുകളും 20 അസിസ്റ്റ്കളും അടക്കം 42 ബോൾ കോൺട്രിബ്യൂഷൻ ആണ് ഈ സീസണിൽ നൽകിയത്.
2024ൽ റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുന്ന താരത്തിന് വമ്പൻ ഓഫറുമായി ഫ്രഞ്ച് ടീം പി എസ് ജി രംഗത്തെത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ മാർക്ക ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2021 നവംബർ മുതൽ മാർച്ച് വരെ വിനീഷ്യസിനോട് റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കരുതെന്ന് പി എസ് ജി ആവശ്യപ്പെട്ടു എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തത്.
!["റയൽ മാഡ്രിഡുമായി കരാർ പുതുക്കണ്ട" വിനീഷ്യസ് ജൂനിയറിന് വമ്പൻ ഓഫറുമായി പി എസ് ജി രംഗത്ത്. 1 images 20 3](https://sportsfan.in/wp-content/uploads/2022/06/images-20-3.jpeg)
ബ്രസീലിയൻ യുവ താരത്തിന് വമ്പൻ ശമ്പളവും പി എസ് ജി ഓഫർ ചെയ്തു എന്നും മാർക്ക് പറയുന്നു. മാർക്കയുടെ റിപ്പോർട്ട് പ്രകാരം വാർഷിക ശമ്പളമായി 40 മില്യൺ യൂറോക്ക് പുറമേ ഖത്തറിൽ ബിസിനസ് അവസരങ്ങളും,സൈൻ ഓൺ ബോണസും വാഗ്ദാനം നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ റയൽ മാഡ്രിഡ് വിനീഷ്യസിന് നൽകുന്നതിനേക്കാൾ 12 ഇരട്ടി ശമ്പളമാണ് ഫ്രഞ്ച് വമ്പന്മാർ ഓഫർ ചെയ്തത്.
!["റയൽ മാഡ്രിഡുമായി കരാർ പുതുക്കണ്ട" വിനീഷ്യസ് ജൂനിയറിന് വമ്പൻ ഓഫറുമായി പി എസ് ജി രംഗത്ത്. 2 images 19 2](https://sportsfan.in/wp-content/uploads/2022/06/images-19-2.jpeg)
അതേസമയം റയൽമാഡ്രിഡുമായുള്ള കരാർ 2026 വരെ പുതുക്കാൻ ഒരുങ്ങുകയാണ് താരം.ഇക്കാര്യത്തിൽ ക്ലബും താരവും ധാരണയിൽ എത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. താരത്തിൻ്റെ പുതുക്കിയ കരാർ ജൂലൈയിൽ പ്രഖ്യാപിക്കും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. താരത്തിൻ്റെ പുതിയ കരാറിൽ 1 ബില്യൺ യൂറോ റിലീസ് ക്ലോസ് ആയിരിക്കും ഉൾപ്പെടുത്തുക.