ലീഗ് വണ്‍ ത്രില്ലിങ്ങ് പോരാട്ടത്തില്‍ ലില്ലിക്കെതിരെ പി.എസ്.ജി ക്ക് വിജയം. ഇഞ്ചുറി ടൈമില്‍ ലയണല്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോളിലാണ് വിജയം. മെസ്സിയും നെയ്മറും എംമ്പാപ്പയും ഗോള്‍ നേടിയ മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് പാരീസിന്റെ വിജയം.
മത്സരം തുടങ്ങി 12ാം മിനിറ്റില്‍ എംബാപ്പയിലൂടെ പി.എസ്.ജി ലീഡ് നേടി. തൊട്ടു പിന്നാലെ നെയ്മറിലൂടെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയില്‍ തന്നെ ലില്ലി ഡയകൈറ്റിലൂടെ തിരിച്ചടിച്ചു.
രണ്ടാം പകുതിയില്‍ നെയ്മര്‍ പരിക്കേറ്റ് പോയതിനു പിന്നാലെ പെനാല്‍റ്റിയിലൂടെ സമനിലയാക്കി. 69ാം മിനിറ്റില്‍ ബാംബ സ്കോര്‍ ചെയ്തതോടെ ലില്ലി മുന്നിലെത്തി.
എന്നാല്‍ എംബാപ്പയിലൂടെ 87ാം മിനിറ്റില്‍ പി.എസ്.ജി സമനില കണ്ടെത്തി. ഇഞ്ചുറി ടൈമിലായിരുന്നു മെസ്സിയുടെ വിജയ ഗോള്‍. മെസ്സി എടുത്ത ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി വലയിലേക്ക് കയറുകയായിരുന്നു. വിജയത്തോടെ 57 പോയിന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് തുടരുകയാണ്