ഇന്നലെയായിരുന്നു യുവെഫ നേഷൻസ് ലീഗിലെ പോർച്ചുഗൽ സ്വിറ്റ്സർലാൻഡ് മത്സരം. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗലിനെ അട്ടിമറിച്ചു. മത്സരം തുടങ്ങി ആദ്യ മിനിറ്റ് തീരുന്നതിനുമുമ്പ് 55 ആം സെക്കൻഡിൽ ഹാരിസ് സെഫോറോവിച്ച് ആണ് സ്വിറ്റ്സർലാൻൻഡിൻ്റെ ഏക ഗോൾ നേടിയത്.
ഇപ്പോഴിതാ മത്സരത്തിൽ തോൽവി വഴങ്ങിയതിന് ശേഷം മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് പോർച്ചുഗൽ പരിശീലകൻ ഫെർണാഡോ സാൻ്റസ്. മത്സരത്തിലെ പതിമൂന്നാം മിനിറ്റില് റഫറി സ്വിറ്റ്സർലാൻഡിന് അനുകൂലമായി ഒരു പെനാൽറ്റി വിധിച്ചിരുന്നു. എന്നാൽ സ്വിറ്റ്സർലാൻഡ് നീക്കത്തിൽ മധ്യനിരയിൽ ബർണാഡ് സിൽവ ഫൗൾ ചെയ്യപ്പെടുകയും പിന്നീട് വീഡിയോ റഫറി പെനാൽറ്റി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് സാൻ്റോസ് രംഗത്തെത്തിയത്.
“ഞാൻ വിമർശിക്കാൻ പോകുന്നില്ല, പക്ഷെ ഒരു പെനാൽറ്റി നൽകുമ്പോൾ അതിതു പോലെ സംഭവിക്കാൻ പാടില്ല, മധ്യനിരയിൽ ഒരു ക്ലിയർ ഫൗൾ നടന്നതിനാൽ തന്നെ. ഫൗളിനെ കുറിച്ചും സമയം നഷ്‌ടമായതും അതിനു ശേഷം നോക്കുക. മത്സരത്തിൽ സംഭവിച്ചതെല്ലാം ഫോർത്ത് ഒഫീഷ്യലിന് അറിയുന്നുണ്ടാകും.
ഹാഫ് ടൈമിൽ പന്തു കൈവശം വെക്കാനും വ്യത്യസ്‌തമായി കളിക്കാനും അവരെ പിന്നിൽ തളച്ചിടാനും ഞാൻ പറഞ്ഞിരുന്നു. ഞങ്ങളുടെ തുടക്കം നല്ലതായിരുന്നു, ആദ്യത്തെ ഏതാനും മിനുട്ടുകൾ ഞങ്ങൾക്ക് പന്ത് വേഗത്തിൽ ഗ്യുഡെസിന് എത്തിക്കണമായിരുന്നു. അവസരങ്ങൾ വരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, ഒരുപാടെണ്ണം വരികയും ചെയ്‌തു.”-സാന്റോസ് പറഞ്ഞു.