ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് ശേഷം ഇപ്പോൾ ക്ലബ് ഫുട്ബോൾ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ. നീണ്ട ഇടവേളക്ക് ശേഷം എല്ലാ ലീഗുകളും ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എല്ലാ ലീഗുകളിലും കനത്ത പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ വർഷത്തെയും പോലെ തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇത്തവണയും കാര്യങ്ങൾ അതുപോലെ തന്നെയാണ്.
ലോകത്തിലെ ഏറ്റവും കടുപ്പമുള്ള ലീഗായി എല്ലാവരും കണക്കാക്കുന്നത് പ്രീമിയർ ലീഗ് ആണ്.
എന്നാൽ ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ചെൽസി കാഴ്ചവെക്കുന്നത്. ഇപ്പോൾ ഇതാ ടീമിൻ്റെ മോശം പ്രകടനത്തിൽ അമർഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചെൽസി ആരാധകർ. എഫ്.എ കപ്പ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നാണംകെട്ട തോൽവി ചെൽസി ഏറ്റുവാങ്ങിയിരുന്നു. എതിരില്ലാത്ത നാല് ഗോളുകളുടെ പരാജയമായിരുന്നു ചെൽസി ഏറ്റുവാങ്ങിയത്. പരിശീലകൻ ഗ്രഹാം പോട്ടറിനെതിരെയാണ് ചെൽസി ആരാധകർ രംഗത്ത് വന്നിരിക്കുന്നത്. ഈ സീസണിൽ ബ്രൈട്ടണിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് പോട്ടറെ ചെൽസി സ്വന്തമാക്കിയത്
ആരാധകരുടെ പ്രിയപ്പെട്ട പരിശീലകൻ തോമസ് ടുച്ചലിനെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിവാക്കിയായിരുന്നു പോട്ടറെ ചെൽസി തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. പുതിയ ക്ലബ്ബിൽ വന്ന അവസരം ടീം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് പതിയെ പതിയെ ദയനീയ അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. ഇപ്പോഴിതാ ചെൽസി പരിശീലകനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗ്വാർഡിയോള.
“ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം ഗ്രഹാം പോട്ടറെ എനിക്ക് പരിചയപ്പെടാൻ കഴിഞ്ഞതിൽ ചെൽസി ഉടമസ്ഥൻ ടോഡ് ബോഹ്ലിയോട് എനിക്ക് സന്തോഷമുണ്ടെന്നാണ്. അദ്ദേഹം മികച്ച പരിശീലകനാണ്. അദ്ദേഹത്തിന് ആവശ്യമായ സമയം അതുകൊണ്ടുതന്നെ നിങ്ങൾ നൽകണം. ഞാൻ മനസ്സിലാക്കുന്ന ഒന്നാണ് വലിയ ക്ലബ്ബുകളെ സംബന്ധിച്ച് റിസൾട്ട് പ്രധാനപ്പെട്ട കാര്യമാണെന്ന്. ഒരു ദിവസം കൊണ്ട് അത് നേടാൻ ആകുന്നതല്ല. അത് പതിയെ സംഭവിക്കുന്നതാണ്. ബ്രൈട്ടൺ നന്നായി കളിച്ചു. അവർക്ക് അഭിനന്ദനങ്ങൾ. മെസ്സി എനിക്ക് ബാഴ്സലോണയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് സെറ്റ് ആകാൻ കൂടുതൽ സീസണുകൾ ആവശ്യമില്ലായിരുന്നു. ആ ഭാഗ്യം എല്ലാവർക്കും ലഭിക്കില്ല.”- പെപ്പ് പറഞ്ഞു.