പോള്‍ പോഗ്ബക്ക് പരിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി.

Paul Pogba

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ താരം പോള്‍ പോഗ്ബക്ക് പരിക്ക്. എവര്‍ട്ടണിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്‍റെ തുടക്ക് പരിക്കേറ്റത്. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ താരത്തിനു ഗ്രൗണ്ടില്‍ നിന്നും തിരിച്ചു കയറേണ്ടി വന്നു. ജനുവരിയിലെ ക്ലബിലെ ഏറ്റവും മികച്ച താരം എന്ന നേട്ടത്തിനു പിന്നാലെയാണ് പോഗ്ബക്ക് പരിക്കേല്‍ക്കുന്നത്.

പ്രീമിയര്‍ ലീഗ് മത്സരവും എഫ് എ കപ്പ്, യൂറോപ്യന്‍ പോരാട്ടങ്ങള്‍ മുന്നില്‍ നില്‍ക്കേ താരത്തിന്‍റെ അഭാവം വന്‍ തിരിച്ചടിയാണ്. വെസ്റ്റ് ഹാമിനെതിരെയുള്ള എഫ് എ കപ്പും, വെസ്റ്റ് ബ്രോം, ന്യൂക്യാസ്റ്റില്‍ എന്നിവര്‍ക്കെതിരെയുള്ള പ്രീമിയര്‍ ലീഗ് മത്സരവും റയല്‍ സോഷ്യഡാദിനെതിരെയുള്ള യൂറോപ്യന്‍ പോരാട്ടവും നഷ്ടമാകും.

” ഭേദമാകാന്‍ ആഴ്ച്ചകള്‍ എടുക്കുന്ന പരിക്കാണ് പോഗ്ബക്കുള്ള ” മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് കോച്ച് സോള്‍ഷ്യാര്‍ പറഞ്ഞു. പരിക്ക് ഭേദമാകാന്‍ ആരംഭിച്ചെന്നും മെഡിക്കല്‍ സ്റ്റാഫിനോടൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും കോച്ച് അറിയിച്ചു. താരം ഉടന്‍ തന്നെ തിരിച്ചു വരും എന്ന പ്രതീക്ഷയും നല്‍കി.

” പോഗ്ബ ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഞങ്ങള്‍ റിസ്ക് എടുക്കുന്നില്ലാ ” കുറച്ച് ആഴ്ചകള്‍ പോള്‍ പോഗ്ബക്ക് നഷ്ടമാകും എന്ന് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് കോച്ച് അറിയിച്ചു.