ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിനെ ഫ്രാന്‍സ് പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ഒളിവര്‍ ജിറൂഡിനു ഫ്രാന്‍സ് സ്ക്വാഡില്‍ ഇടം നേടാനായില്ലാ. ബോസ്നിയ, യൂക്രെയിന്‍, ഫിന്‍ലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് ഫ്രാന്‍സിന്‍റെ മത്സരങ്ങള്‍. യൂറോ കപ്പിലേറ്റ അപ്രിതീക്ഷിത തോല്‍വിക്ക് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സ് കളത്തിലിറങ്ങുന്നത്.
ഒളിവര്‍ ജിറൂഡിനു പകരം മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം ആന്‍റണി മാര്‍ഷ്യാലാണ് ദിദിയര്‍ ദെഷാംപ്സിന്‍റെ സ്ക്വാഡില്‍ ഇടം നേടിയത്. 110 മത്സരങ്ങളില്‍ നിന്നും 46 ഗോള്‍ നേടിയ ജിറൂഡാണ് ഫ്രാന്‍സിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ സ്കോറര്‍. ഇക്കഴിഞ്ഞ യൂറോകപ്പില്‍ ടീമിലേക്ക് തിരിച്ചുവിളിച്ച കരീം ബെന്‍സേമയെ സ്ക്വാഡില്‍ നിലനിര്‍ത്തിയട്ടുണ്ട്.
സ്വിസര്‍ലന്‍റിനെതിരെ പ്രീക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങിയാണ് ഫ്രാന്‍സ് യൂറോകപ്പില്‍ നിന്നും പുറത്തായത്. ബോസ്നയക്കെതിരെ ബുധനാഴ്ച്ചയാണ് മത്സരം. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം യൂക്രെയിനെ നേരിടുന്ന ഫ്രാന്‍സ് സെപ്തംമ്പര്‍ 7 ന് ഫിന്‍ലന്‍റിനെതിരെ കളിക്കും.
ഫ്രാന്‍സ് സ്ക്വാഡ്.
Goalkeepers: Hugo Lloris, Mike Maignan , Steve Mandanda
Defenders: Lucas Digne, Leo Dubois , Theo Hernandez, Presnel Kimpembe, Jules Kounde, Dayot Upamecano, Raphael Varane, Kurt Zouma
Midfielders: N’Golo Kante, Paul Pogba, Aurelien Tchouameni, Corentin Tolisso, Jordan Veretout
Forwards: Karim Benzema, Kingsley Coman, Moussa Diaby, Antoine Griezmann, Thomas Lemar, Anthony Martial, Kylian Mbappe