ലീഡ്സിൽ റൂട്ട് ഷോ:സച്ചിന്റെ റെക്കോർഡിനും തകർച്ച

IMG 20210827 022859 scaled

ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും ടീമിനും എക്കാലവും മറക്കുവാൻ കഴിയാത്ത തിരിച്ചടിയായി മാറികഴിഞ്ഞു. ലോർഡ്‌സ് ടെസ്റ്റിലെ 151 റൺസ് ജയം നൽകിയ ആത്മവിശ്വാസം ഉയർത്തി കളിക്കാനെത്തിയ ഇന്ത്യൻ ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും പൂർണ്ണമായ പരാജയപെടുന്നതാണ് നാം ലീഡ്സിലും രണ്ടാം ദിനം കണ്ടത്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 345 റൺസ് നിർണായക ഒന്നാം ഇന്നിങ്സ് ലീഡ് കരസ്ഥമാക്കിയ ഇംഗ്ലണ്ട് ടീമിന് ഇനി മുൻപിലുള്ള ഏക ലക്ഷ്യം ഇന്ത്യൻ ടീം രണ്ടാം ഇന്നിങ്സിലെ തകർച്ച കൂടിയാണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് നിര റൺസ് നേടുവാൻ വിഷമിച്ച പിച്ചിൽ അതിവേഗം റൺസ് അടിച്ചുകൂട്ടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടാണ് ഇന്ത്യൻ ടീമിന് മുൻപിൽ വില്ലനായി എത്തിയത്.

ടെസ്റ്റ്‌ കരിയറിലെ ഇരുപത്തിമൂന്നാം സെഞ്ച്വറി അടിച്ചെടുത്ത നായകൻ റൂട്ട് ഐസിസി ടെസ്റ്റ്‌ റാങ്കിങ്ങിൽ ഒന്നാമത് താൻ എത്തുമെന്ന് പ്രഖ്യാപിക്കുന്ന ബാറ്റിങ് പ്രകടനമാണ് ലീഡ്സിൽ വീണ്ടും ആവർത്തിച്ചത്.165 പന്തിൽ 14 ഫോർ അടക്കം 121 റൺസടിച്ച നായകൻ റൂട്ട് തന്റെ കരിയറിലെ ഏറ്റവും മികച്ച ബാറ്റിങ് ഫോം തുടരുകയാണ്. ലീഡ്സിലെ ഈ സെഞ്ച്വറിക്ക്‌ പിന്നാലെ മറ്റുചില അപൂർവ്വ നേട്ടങ്ങൾ കൂടി റൂട്ടിന് സ്വന്തമായി. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യക്ക് എതിരെ റൂട്ട് നേടുന്ന എട്ടാം സെഞ്ച്വറിയാണിത്. കൂടാതെ ഈ ടെസ്റ്റ്‌ പരമ്പരയിലെ മൂന്നാം സെഞ്ച്വറിയും. ആദ്യ രണ്ട് ടെസ്റ്റിലും താരം സെഞ്ച്വറികൾ അടിച്ചെടുത്തിരുന്നു.

See also  ഇന്നാ ഇത് വച്ചോ. ഗ്ലൗസ് നല്‍കി സഞ്ചു സാംസണ്‍. പിന്നീട് കണ്ടത് തകര്‍പ്പന്‍ ഒരു സെലിബ്രേഷന്‍.

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിൽ താരം 2000 റൺസ് നായികകല്ല് കൂടി പിന്നിട്ടിരുന്നു. ഇന്ത്യക്ക് എതിരെ എട്ടാം സെഞ്ച്വറിയെന്ന ഈ നേട്ടത്തോടെ ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരകളിലായി ഏറ്റവും അധികം സെഞ്ച്വറികൾ നേടിയ ബാറ്റ്‌സ്മാനായി റൂട്ട് മാറി. ഏഴ് സെഞ്ച്വറി പ്രകടനങ്ങൾ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ സച്ചിൻ, രാഹുൽ ദ്രാവിഡ്‌, അലിസ്റ്റർ കുക്ക് എന്നിവരെയാണ് റൂട്ട് ഈ ലിസ്റ്റിൽ മറികടന്നത്.കൂടാതെ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിനായി ഏറ്റവും അധികം ടെസ്റ്റ്‌ സെഞ്ച്വറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ റൂട്ട് മുൻ താരം കെവിൻ പിറ്റേഴ്സൺ ഒപ്പം രണ്ടാമത് എത്തി

Scroll to Top