2020 യൂറോ കപ്പിനുള്ള സ്പെയിന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ സെര്‍ജിയോ റാമോസിന് സ്ഥാനമില്ലാ. പരിക്ക് കാരണം വലയുന്ന സെര്‍ജിയോ റാമോസിന് സ്ഥാനം കിട്ടാതിരുന്നപ്പോള്‍ ഫ്രാന്‍സില്‍ നിന്നും കൂടുമാറിയ മാഞ്ചസ്റ്റര്‍ സിറ്റി താരം ലപ്പോര്‍ട്ടക്ക് ഇടം ലഭിച്ചു.
സെര്‍ജിയോ റാമോസിന്‍റെ അഭാവത്തില്‍ ബാഴ്സലോണ താരം സെര്‍ജിയോ ബുസ്കെറ്റ്സാണ് സ്പെയിന്‍ ടീമിനെ നയിക്കുന്നത്. 24 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചതിനു ശേഷം റാമോസിനെ ഒഴിവാക്കിയതിനെ പറ്റി സ്പെയിന്‍ കോച്ച് ലൂയിസ് എന്‍റികെ പറഞ്ഞു.
” ഈ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ റാമോസിനു സാധിച്ചട്ടില്ലാ. ഗ്രൂപ്പുമായി ട്രയിന്‍ ചെയ്യാന്‍ സാധിച്ചില്ലാ. റാമോസിനു ഒഴിവാക്കിയത് വളരെയേറെ ബുദ്ധിമുട്ടായിരുന്നു ” സ്ക്വാഡ് പ്രഖ്യാപിച്ചതിനു ശേഷം സ്പെയിന്‍ കോച്ച് പറഞ്ഞു.മുട്ടിനു പരിക്കേറ്റ സെര്‍ജിയോ റാമോസിന് 2020 ല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ആദ്യ ലൈനപ്പില്‍ ഇടം കണ്ടെത്താനായത്.
യൂറോ കപ്പ് 2020
ഗ്രൂപ്പ് ഇ യില്‍ സ്വീഡന്‍, പോളണ്ട്, സ്ലൊവാക്കിയ എന്നിവരോടൊപ്പമാണ് സ്പെയിനുള്ളത്. ജൂണ്‍ 14 ന് സ്വീഡനെതിരെയാണ് സ്പെയിനിന്‍റെ ആദ്യ മത്സരം.
Spain squad
- Goalkeepers: Unai Simon, De Gea, Robert Sánchez
- Defenders: Gaya, Jordi Alba, Pau Torres, Laporte, Eric Garcia, Diego Llorente, Azpilicueta, Marcos Llorente.
- Midfielders: Busquets, Rodri, Pedri, Thiago, Koke, Fabian.
- Forwards: Dani Olmo, Oyarzabal, Morata, Gerard Moreno, Ferran Torres, Adama Traore, Pablo Sarabia.