കൊച്ചി ടസ്കേഴ്സ് കേരളക്ക് വേണ്ടി കളിച്ചപ്പോഴുള്ള പണം ഇനിയും കിട്ടാനുണ്ട്.

വനിതാ ക്രിക്കറ്റ് ടീമിനു ലോകകപ്പ് സമ്മാനതുക നല്‍കിയില്ലാ എന്ന ആരോപണത്തിനു ശേഷം മറ്റൊരു വിവാദം കൂടി. ഐപിഎല്ലില്‍ കൊച്ചി ടസ്കേഴിസിനു വേണ്ടി കളിച്ചപ്പോഴുള്ള 35% പണം ഇനിയും ലഭിക്കാനുണ്ട് എന്നാണ് ബ്രാഡ് ഹോഡ്ജ് പറഞ്ഞത്.

ഇന്ത്യന്‍ വനിതാ ടീമിനു തുക കൈമാറിയട്ടില്ലാ എന്ന ആരോപണം ടെലിഗ്രാഫാണ് റിപ്പോര്‍ട്ട് ചെയ്തത്‌. ടെലിഗ്രാഫിന്‍റെ ട്വീറ്റിനു മറുപടിയായാണ് ബ്രാഡ് ഹോഡ്ജ് എത്തിയിരിക്കുന്നത്. അത് എവിടെയാണ് കണ്ടുപിടിക്കാമോ എന്ന് തമാശരൂപേണ മുന്‍ ഓസ്ട്രേലിയന്‍ താരം ബിസിസിഐയോട് ചോദിക്കുന്നുണ്ട്.

കൊച്ചി ടസ്കേഴ്സ് കേരള

2011 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഭാഗമായിരുന്നു കൊച്ചി ടസ്കേഴ്സ് കേരള. ബ്രണ്ടന്‍ മക്കല്ലം, ജഡേജ, ലക്ഷ്മണ്‍, തിസാര പെരേര, മുത്തയ മുരളീധരന്‍, ശ്രീശാന്ത് തുടങ്ങിയ വമ്പന്‍ താരങ്ങളുമായാണ് കേരള ടീം എത്തിയത്. എന്നാല്‍ ജയവര്‍ധന നയിച്ച ടീമിനു മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലാ. 6 വിജയങ്ങളുമായി എട്ടാം സ്ഥാനത്താണ് കൊച്ചി ടസ്കേഴ്സ് കേരള ഫിനിഷ് ചെയ്തത്.