ശക്തരായ ബ്രസീലിനു തോല്‍വി. ഇതാദ്യമായി മൊറോക്കോക്ക് വിജയം.

രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ശക്തരായ ബ്രസീലിനു തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കൊക്കെതിരെ പരാജയപ്പെട്ടത്. ബൗഫല്‍, സാബിരി എന്നിവരുടെ ഗോളിലാണ് ഇതാദ്യമായി ബ്രസീലിനെതിരെ വിജയിച്ചത്.

പന്ത് കൈവശം വച്ച് ആക്രമിക്കാനായിരുന്നു ബ്രസീല്‍ നോക്കിയതെങ്കില്‍ കൗണ്ടര്‍ അറ്റാക്കിങ്ങായിരുന്നു മൊറോക്കോ ചെയ്ത്‌ത്. മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോണുവിന്‍റെ പിഴവില്‍ വിനീഷ്യസ് ഗോള്‍ നേടിയെങ്കിലും വാര്‍ ഇടപെട്ട് ഓഫ്സൈഡ് കാരണം ഗോള്‍ നിഷേധിച്ചു.

338011377 1235237874032561 5409373268412492668 n

മറുവശത്ത് എമേഴ്സണിന്‍റെ പിഴവ് മുതലെടുത്ത് ബൗഫലിന്‍റെ ഗോളില്‍ മൊറിക്കോ ആദ്യ പകുതിയില്‍ ലീഡ് എടുത്തു.

രണ്ടാം പകുതിയില്‍ കാസിമെറോയുടെ ഗോളില്‍ ബ്രസീല്‍ സമനില നേടി. എന്നാല്‍ 12 മിനിറ്റിനു ശേഷം പകരക്കാരനായി ഇറങ്ങിയ സാബിരി ബ്രസീലിനെ ഞെട്ടിച്ചു. പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് സാബിരി ലക്ഷ്യം കണ്ടു.

മത്സരത്തില്‍ പിന്നീട് സമനിലക്കായി ബ്രസീല്‍ പൊരുതിയെങ്കിലും പിന്നീട് ഗോളുകള്‍ നേടാനായില്ലാ