അര്‍ജന്‍റീനന്‍ ആരാധകരെ തിരഞ്ഞു പിടിച്ചു തല്ലി. ഗ്രൗണ്ടില്‍ നിന്നും തിരിച്ചു കയറി ലയണല്‍ മെസ്സിയും സംഘവും.

റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ ആരാധകര്‍ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ബ്രസീലും അർജന്റീനയും തമ്മിലുള്ള ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ കിക്കോഫ് 30 മിനിറ്റ് വൈകി. ഇന്ത്യന്‍ സമയം 6 മണിക്കായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്.

image 4

ബ്രസീൽ, അർജന്റീന കളിക്കാർ തങ്ങളുടെ ദേശീയഗാനങ്ങൾക്കായി അണിനിരന്നപ്പോൾ ബ്രസീലിന്റെയും അർജന്റീനയുടെയും ഒരു വിഭാഗം ആരാധകര്‍ പരസ്പരം ഏറ്റുമുട്ടി. അർജന്റീന ആരാധകരെ ലോക്കൽ പോലീസ് ലാത്തി ഉപയോഗിച്ച് നിയന്ത്രിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ ആരാധകരെ പോലീസ് മര്‍ദ്ദിക്കുന്നത് കണ്ട ലയണല്‍ മെസ്സിയും സംഘവും കളിക്കാന്‍ തയ്യറായില്ലാ.

01a

“ഞങ്ങൾ കളിക്കുന്നില്ല, ഞങ്ങൾ പോകുന്നു,” ടീമംഗങ്ങൾക്കൊപ്പം മൈതാനം വിടുമ്പോൾ മെസ്സി പറഞ്ഞു. സ്റ്റാന്‍ഡിനു നേരെ കൈചൂണ്ടുകയും ഒഫീഷ്യലുകളുമായി സംസാരിക്കുന്നതും കാണാമായിരുന്നു.തിരിച്ചു കയറിയതിനു ശേഷം അർജന്റീനയുടെ കളിക്കാർ അൽപ്പസമയത്തിനകം മൈതാനത്തിറങ്ങി, മത്സരം 30 മിനിറ്റ് വൈകി ആരംഭിച്ചു.

അര്‍ജന്‍റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് സംഘര്‍ഷത്തിന്‍റെ അടുത്ത് എത്താന്‍ ശ്രമിച്ചിരുന്നു.

കഴിഞ്ഞ യോഗ്യതാ റൗണ്ടിലെ തോൽവിക്ക് ശേഷമാണ് ഇരു ടീമുകളും കളിക്കുന്നത്; കൊളംബിയയിൽ ബ്രസീല്‍ 2-1 ന് തോറ്റു, ലോകകപ്പ് ചാമ്പ്യന്മാരെ സ്വന്തം തട്ടകത്തിൽ ഉറുഗ്വായ് 2-0 ന് പരാജയപ്പെടുത്തിയിരുന്നു.

Previous article” നിരാശ വേണ്ട , ഇന്ത്യൻ ക്രിക്കറ്റ് നല്ല സ്ഥലത്താണ് ഇപ്പോലുള്ളത്. ഇത് തുടരൂ”. പ്രസ്താവനയുമായി വസീം അക്രം..
Next articleക്രിക്കറ്റിൽ പുതിയ “സ്റ്റോപ്പ്‌ ക്ലോക്ക്” നിയമവുമായി ഐസിസി. ബോളിംഗ് ടീമിന് കിട്ടുന്നത് വമ്പൻ പണി.