മെസ്സി ബാഴ്സലോണയില്‍ തുടരും. 5 വര്‍ഷത്തെ കരാറിനൊരുങ്ങി അര്‍ജന്‍റീനന്‍ താരം

Lionel Messi Pichichi

ബാഴ്സലോണയില്‍ 5 വര്‍ഷത്തെ കരാര്‍ പുതുക്കാനൊരുങ്ങി ലയണല്‍ മെസ്സി. സാമ്പത്തികമായി ദുരിതത്തിലോടെ കടന്നുപോകുന്ന ബാഴ്സലോണ ക്ലബില്‍ വേതനം കുറച്ചാണ് പുതിയ കരാറില്‍ മെസ്സി ഒപ്പിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ജൂണ്‍ 30 ന് ബാഴ്സലോണയുമായി കരാര്‍ തീര്‍ന്നതോടെ 21 വര്‍ഷത്തെ ക്ലബ് കരിയര്‍ അവസാനമായിരുന്നു. നിലവില്‍ ലയണല്‍ മെസ്സി ഫ്രീ ഏജന്‍റാണ്.

കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ലീഗില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ലയണല്‍ മെസ്സി, ക്ലബ് വിടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലപ്പോര്‍ട്ട ബാഴ്സലോണ പ്രസിഡന്‍റായതോടെ മെസ്സിയെ ക്ലബില്‍ നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

പുതിയ സീസണില്‍ വമ്പന്‍ താരങ്ങളെ അണിനിരത്തിയാണ് ബാഴ്സലോണ എത്തുന്നത്. ഫിര്‍പ്പോ, ടോഡിബോ, കാര്‍ലസ് അലേന എന്നിവരെ വിറ്റ് അഗ്യൂറോ, ഡീപേ, എറിക്ക് ഗാര്‍ഷ്യ എന്നിവരെ ടീമിലെത്തിച്ചു.

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.
Scroll to Top