മെസ്സിക്ക് ഗോൾഡൻ ബൂട്ടും ഗോള്‍ഡന്‍ ബോളും ഒരുമിച്ച് ലഭിക്കുമോ? സാധ്യതകൾ ഇങ്ങനെ..

images 2022 12 14T154353.084

തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസ്സി ഈ ലോകകപ്പിൽ കാഴ്ചവെക്കുന്നത്. എല്ലാ ഫുട്ബോൾ ആരാധകരുടെയും മനം കീഴടക്കി താരം തൻ്റെ മികവ് പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഒറ്റയാൾ മികവുകൊണ്ട് ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീന ഇപ്പോൾ ലോകകപ്പ് കലാശ പോരാട്ടത്തിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഈ ലോകകപ്പിൽ ഇതുവരെയും അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം സ്വന്തമാക്കി കഴിഞ്ഞു.

നോക്കൗട്ട് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ അടക്കം നാലു മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളാണ് മെസ്സി ഇത്തവണ നേടിയത്. നിലവിലെ സാധ്യതകൾ അനുസരിച്ച് ഇത്തവണത്തിലെ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരൻ ലയണൽ മെസ്സി തന്നെയായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 2014 ജർമനിയോട് ഫൈനലിൽ അർജൻ്റീന പരാജയപ്പെട്ടപ്പോഴും ആ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ ലഭിച്ചത് മെസ്സിക്ക് ആയിരുന്നു.

ഇത്തവണത്തെ ലോകകപ്പിൽ ഗോൾഡൻ ബോൾ മത്സരത്തിൽ മാത്രമല്ല, ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പയുടെ കൂടെ മെസ്സിയുണ്ട്. ഇരുവരും ഈ ലോകകപ്പിൽ 5 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. നാല് ഗോളുകൾ വീതം നേടി അർജൻ്റീന യുവ താരം ജൂലിയൻ അൽവാരസും ഫ്രഞ്ച് സൂപ്പർ താരം ജിറൂദും പിന്നാലെയുണ്ട്.

ഇതുവരെ ഒരു ലോകകപ്പിൽ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും ഒരുമിച്ച് നേടിയിട്ടുള്ളത് 1990ല്‍ ഇറ്റലിയുടെ സാൽവതോർ ഷിലാച്ചി,1978ല്‍ അർജൻ്റീനയുടെ മരിയോ കെംപസ്,1982ൽ ഇറ്റലിയുടെ പൗളോ റോസി എന്നിവരാണ്. അതുകൊണ്ടു തന്നെ മെസ്സി ഗോൾഡൻ ബൂളും ഗോൾഡൻ ബൂട്ടും ഇത്തവണ ഒരുമിച്ച് സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top