ഇന്നലെ ഫ്രഞ്ച് ലീഗിൽ ആവേശകരമായ പോരാട്ടത്തിന് ആയിരുന്നു ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. ആവേശകരമായ പോരാട്ടത്തിൽ ലില്ലിക്കെതിരെ നാലിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പി എസ് ജി വിജയിച്ച് കയറിയത്. മത്സരത്തിൽ സൂപ്പർതാരങ്ങളായ ലയണൽ മെസ്സി നെയ്മർ, എംബാപ്പെ എന്നിവർ വലകുലുക്കിയിരുന്നു.
ഫ്രഞ്ച് സൂപ്പർ യുവ താരം എംബാപ്പെ ഇരട്ട ഗോളുകളുമായാണ് മത്സരത്തിൽ തിളങ്ങിയത്. നെയ്മർ മത്സരത്തിൽ ഒരു അസിസ്റ്റും ഒരു ഗോളും നേടിയപ്പോൾ പി എസ് ജിക്ക് വിജയം സമ്മാനിച്ചത് ഇഞ്ചുറി ടൈമിൽ ലയണൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളാണ്. ഇന്നലത്തെ ഗോൾ നേട്ടത്തോടെ തകർപ്പൻ റെക്കോർഡും സ്വന്തമാക്കുവാൻ മെസ്സിക്ക് സാധിച്ചു.
ഈ സീസണിലെ ഗോൾ പങ്കാളിത്തത്തിന്റെ കണക്കിൽ തന്റെ സഹതാരമായ കിലിയൻ എംബാപ്പയേ മറികടക്കാൻ ആണ് മെസ്സിക്ക് സാധിച്ചത്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 46 ഗോൾ പങ്കാളിത്തമാണ് ഈ സീസണിൽ മെസ്സി നടത്തിയിട്ടുള്ളത്. മെസ്സി തന്നെയാണ് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ ഉള്ള താരം.
45 ഗോൾ പങ്കാളിത്തമാണ് എംബാപ്പയുടെ പേരിലുള്ളത്. രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഈ സീസണിൽ എട്ട് അസിസ്റ്റുകളും 37 ഗോളുകളും ആണ് ഈ ഫ്രഞ്ച് ഇതിഹാസം നേടിയിട്ടുള്ളത്. എന്തുതന്നെയായാലും ഫ്രഞ്ച് വമ്പൻമാരായ പി എസ് ജി യിലെ സഹതാരങ്ങൾ തമ്മിലുള്ള പോരാട്ടം ഇപ്പോൾ കനത്തു കൊണ്ടിരിക്കുകയാണ്.