ബോള്‍ തൊടുമ്പോഴെല്ലാം കൂവല്‍. മെസ്സിയോടും നെയ്മറോടും ദേഷ്യം തീര്‍ത്ത് പിഎസ്ജി ആരാധകര്‍

ആരാധകരുടെ ദേഷ്യത്തിൻ്റെ കയ്പ്പ് അറിഞ്ഞിരിക്കുകയാണ് പി എസ് ജി യിലെ രണ്ട് സൂപ്പർതാരങ്ങളായ നെയ്മറും മെസ്സിയും. ഇന്ന് ലീഗാ വണ്ണിൽ പി എസ് ജി ഏറ്റുമുട്ടിയത് ബോർഡക്സിനോട് ആയിരുന്നു. ഇതിൽ നെയ്മർ ഗോൾ അടിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരാധകരുടെ ചൂടിനെ തണുപ്പിക്കാൻ ഇതൊന്നും മതിയാകുമായിരുന്നില്ല. ഈ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നിന്നും പി എസ് ജി പുറത്തായിരുന്നു.

റയൽ മാഡ്രിഡിനോട് ആണ് പി എസ് ജി തോറ്റത്. ഇരുടീമുകളും ഏറ്റുമുട്ടിയ രണ്ടാംപാദ മത്സരമായിരുന്നു ഇത്. ആദ്യപാദത്തിൽ പിഎസ്ജി ഒന്നേ പൂജ്യത്തിന് വിജയം കരസ്ഥമാക്കിയിരുന്നു. ഈ മത്സരത്തിൽ മോദ്രിച്ച് – ക്രൂസ്-കസിമീറോ സഖ്യത്തെ തളച്ചിട്ട് പി എസ് ജി യുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് വേറാട്ടി ആയിരുന്നു. എംബാപ്പെ ആയിരുന്നു പി എസ് ജിക്ക് വേണ്ടി ആദ്യപാദത്തിൽ വിജയഗോൾ നേടിയത്.

സ്വാഭാവികമായും റയൽ മാഡ്രിഡും അവരുടെ കോച്ച് കാർലോസ് ആൻസലോട്ടിയും കടുത്ത സമ്മർദ്ദത്തികായിരുന്നു ആയിരുന്നു രണ്ടാംപാദ മത്സരത്തിന് മുൻപ്. രണ്ടാംപാദ മത്സരത്തിന് ആദ്യം മിനിറ്റുകളിൽ ഇത് വ്യക്തമായിരുന്നു. ഇതിനിടയിൽ എംബാപ്പെ വീണ്ടും പി എസ് ജിക്ക് വേണ്ടി സ്കോർ ചലിപ്പിക്കുകയും ചെയ്തു. കടുത്ത റയൽ ആരാധകർ പോലും പി എസ് ജി എത്ര ഗോളിന് ജയിക്കും എന്ന് മാത്രമേ ഒരുപക്ഷേ ആ സമയം ആലോചിച്ചിരുന്നിട്ടുണ്ടാവുകയുള്ളൂ. എന്നാൽ സെക്കൻഡ് ഹാഫിൽ റയൽ എന്ന ക്ലബ്ബിൻറെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള പോരാട്ടവീര്യം ആയിരുന്നു സാൻഡിയാഗോ ബർണാബ്യൂ സാക്ഷ്യം വഹിച്ചത്. കരിം ബെൻസമയുടെ മൂന്ന് ഗോളിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ത്തിൻറെ അടുത്ത തലത്തിലേക്ക് പ്രവേശിക്കുകയായിരുന്നു പിന്നീട്.

ഇതിൻറെ ദേഷ്യമാണ് പി എസ് ജി ആരാധകർ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ തീർത്തത്. മെസ്സിയുടെയും നെയ്മറുടെയും പേരുകൾ ഉയർന്നു കേട്ടപ്പോൾ കടുത്ത കൂവലോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ എന്നാൽ എംബാപ്പയുടെ പേര് വിളിച്ചപ്പോൾ കയ്യടി ആയിരുന്നു ആരാധകരുടെ വക. പിന്നീടങ്ങോട്ട് ആദ്യ മിനുട്ടുകളിൽ നെയ്മറും മെസ്സിയും എപ്പോഴൊക്കെ ബോൾ തോടുന്നോ അപ്പോഴൊക്കെ ആരാധകർ കൂവുകയായിരുന്നു.

21 ആം മിനിറ്റിൽ ഇരുവരും ഫ്രീകിക്ക് എടുക്കാൻ ഒന്നിച്ചപ്പോഴും കൂവൽ തുടർന്നു. ലീഗ് വണ്ണിൽ പി എസ് ജി ക്കു വേണ്ടി കളിച്ച 17 മത്സരങ്ങളിൽ നിന്നും ഇതുവരെ രണ്ടുഗോളുകൾ മാത്രമാണ് മെസ്സി നേടിയിട്ടുള്ളത്. എന്തായാലും മത്സരത്തിലെ കൂവൽ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്.

Previous articleകപില്‍ദേവ് എന്ന വന്‍മരം വീണു. റെക്കോഡുകള്‍ ഭേദിച്ച് റിഷഭ് പന്ത്
Next articleദ്രാവിഡിന്‍റെ നല്ല പാഠം. ആശാനും ശിഷ്യനും ശ്രീലങ്കന്‍ ഡ്രസിങ്ങ് റൂമില്‍