കപില്‍ദേവ് എന്ന വന്‍മരം വീണു. റെക്കോഡുകള്‍ ഭേദിച്ച് റിഷഭ് പന്ത്

Fastest fifty by indian scaled

ശ്രീലങ്കക്കെതിരെയുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ വമ്പന്‍ വിജയലക്ഷ്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയെ അതിവേഗം പുറത്താക്കി 143 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്‌. രണ്ടാം ഇന്നിംഗ്സ് പുനരാംരഭിച്ച ഇന്ത്യ ലീഡ് 300 ലധികം ഉയര്‍ത്തി.

ടി20 ശൈലിയില്‍ ബാറ്റ് വീശിയ റിഷഭ് പന്താണ് അതിവേഗം ലീഡ് ഉയര്‍ത്തിത്. 31 പന്തില്‍ 7 ഫോറും 2 സിക്സും അടക്കം 50 റണ്‍സ് നേടിയാണ് പുറത്തായത്. ഹനുമ വിഹാരി പുത്തായപ്പോള്‍ എത്തിയ താരം അതേ ഓവറില്‍ ജയ വിക്രമയെ സിക്സിനു പറത്തി റിഷഭ് പന്ത് തന്‍റെ നയം വ്യക്തമാക്കിയിരുന്നു.

5ef11ddc f5bc 4533 b14a 13bd70c0004b

മത്സരത്തില്‍ 28 പന്തിലാണ് റിഷഭ് പന്ത് അര്‍ദ്ധസെഞ്ചുറി നേടിയത്. ഏറ്റവും വേഗത്തില്‍ ടെസ്റ്റ് അര്‍ദ്ധസെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം സ്വന്തമാക്കി. 1982 ല്‍ പാക്കിസ്ഥാനെതിരെ 30 പന്തില്‍ നേടിയ ഫിഫ്റ്റി റെക്കോഡാണ് ഇന്ന് മറികടന്നത്.

8ba60e03 d69a 453a 9e30 e90672a2b771

നേരത്തെ ആദ്യ ഇന്നിംഗ്സിലും ടി20 സമാനമായ ഇന്നിംഗ്സാണ് പന്ത് കളിച്ചത്. 26 പന്തില്‍ 7 ഫോറടക്കം 39 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിംഗ്സിലും 30 റണ്‍സിനു മേലെ 150 നും അതിനു മേലെയും സ്ട്രൈക്ക് റേറ്റില്‍ നേടിയ ആദ്യ താരമാണ് റിഷഭ് പന്ത്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

Fastest recorded 50s for India in Test cricket (balls faced)

  • 28 Rishabh Pant vs SL, Bengaluru 2022 *
  • 30 Kapil Dev vs Pak, Karachi 1982
  • 31 Shardul Thakur vs Eng, Oval 2021
  • 32 V Sehwag vs Eng, Chennai 2008

Fastest recorded 50s in India in Tests (balls faced)

  • 26 Shahid Afridi vs Ind Bengaluru 2005
  • 28 Ian Botham vs Ind 1981
  • 28 Rishabh Pant vs SL Bengaluru 2022 *
  • 31 A Ranatunga vs Ind 1986
Scroll to Top