ഒന്‍പത് താരങ്ങളുമായി കളിച്ചവര്‍ക്കെതിരെ ഒന്‍പത് ഗോളടിച്ച് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്.

ഓള്‍ഡ്ട്രാഫോഡില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്. ചുവപ്പ് കാര്‍ഡ് കണ്ട് ഒന്‍പതുപേരുമായി ചുരുങ്ങിയ സതാംപ്ടണെ എതിരില്ലാത്ത ഒന്‍പതു ഗോളിനാണ് തോല്‍പ്പിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ കണ്ട ചുവപ്പ് കാര്‍ഡാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു മത്സരം അനുകൂലമാക്കിയത്. മക്ടോമിനിയെ ഫൗള്‍ ചെയ്തതിനു ജാങ്കെവിറ്റ്സ് മത്സരത്തിന്‍റെ തുടക്കത്തിലേ പുറത്തായി.

18ാം മിനിറ്റില്‍ വാന്‍ ബിസാക്കയിലൂടെയാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ഗോള്‍ മഴക്ക് തുടക്കമിട്ടത്. ലൂക്ക് ഷായുടെ ക്രോസില്‍ നിന്നുമായിരുന്നു വാന്‍ബിസാക്കയുടെ ഗോള്‍ പിറന്നത്. തൊട്ടു പിന്നാലെ റാഷ്ഫോഡ്, ബെഡനാര്‍ക്ക് (സെല്‍ഫ് ഗോള്‍), എഡിസണ്‍ കവാനി എന്നിവര്‍ ആദ്യ പകുതിയില്‍ മുന്നിലെത്തിച്ചു.

Manchester united vs Southampton stats

രണ്ടാം പകുതിയിലും കാര്യങ്ങള്‍ വിത്യാസമായിരുന്നില്ലാ. ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ പാസ് സ്വീകരിച്ച് മാര്‍ഷ്യാല്‍ ഗോളിനു തുടക്കം കുറിച്ചു. തൊട്ടു പിന്നാലെ മക്ടോമിനയുടെ ലോങ്ങ്റേഞ്ചര്‍ സതാംപ്ടണിന്‍റെ വല തുളച്ചു. വീണ്ടും ഒരു ഫൗളിനു സതാംപ്ടണ്‍ താരം ബെഡ്നാര്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

ഇതിനുശേഷം 3 ഗോളുകള്‍ കൂടി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് നേടി. ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ഷ്യാല്‍, ഡാനിയേല്‍ ജയിംസ് എന്നിവര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ 22 മത്സരങ്ങളില്‍ നിന്നും 44 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് രണ്ടാമത് തുടരുന്നു.

https://www.youtube.com/watch?v=B5fy66GkLm0