ഗോള്‍മഴ പെയ്യിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. തകര്‍പ്പന്‍ റെക്കോഡ് നേട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ റെക്കോഡുമായി മാഞ്ചസ്റ്റര്‍ സിറ്റി കുതിക്കുന്നു. ന്യുക്യാസ്റ്റല്‍ യൂണൈറ്റഡിനെതിരെ എതിരില്ലാത്ത നാലു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. റൂബന്‍ ഡയസ്, ക്യാന്‍സലോ, മഹരെസ്, സ്റ്റെര്‍ലിങ്ങ് എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. കഴിഞ്ഞഴായ്ച്ച ലീഡ്സിനെ ഏഴു ഗോളിനു തോല്‍പ്പിച്ച അതേ  ഫോം തുടരുകയായിരുന്നു.

20211219 223025

മത്സരത്തില്‍ രണ്ട് ക്ലബ് റെക്കോഡുകളും മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. പ്രീമിയര്‍ ലീഗില്‍ 2021 കലണ്ടര്‍ വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റി നേടുന്ന 105ാം ഗോളായിരുന്നു മഹരെസിന്‍റെ മൂന്നാം ഗോള്‍. 1929 ല്‍ 104 ഗോള്‍ നേടിയതായിരുന്നു ഇതിനു മുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും മികച്ച നേട്ടം. ഈ വര്‍ഷം രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുള്ളതിനാല്‍ റെക്കോഡ് ഉയര്‍ത്താന്‍ കഴിയും.

മറ്റൊരു റെക്കോഡും സെന്‍റ് ജയിംസ് പാര്‍ക്കിലെ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ഇംഗ്ലീഷ് ക്ലബ്, ടോപ്പ് ലീഗില്‍ നേടുന്ന ഏറ്റവും കൂടുതല്‍ വിജയം എന്ന റെക്കോഡും സ്വന്തമാക്കി. 1982 ല്‍ ലിവര്‍പൂള്‍ നേടിയ റെക്കോഡാണ് 34 വിജയം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി മറികടന്നത്.

20211219 223115

44 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ ഒന്നാമത്. ലെയ്സറ്ററിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം.

Previous articleലക്നൗ ടീമില്‍ ആരൊക്കെ വേണം ? ആകാശ് ചോപ്രയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
Next articleഈ നൂറ്റാണ്ടിലെ സ്റ്റാർ കോഹ്ലിയല്ല :തുറന്ന് പറഞ്ഞ് മുൻ പാക് നായകൻ