ഈ നൂറ്റാണ്ടിലെ സ്റ്റാർ കോഹ്ലിയല്ല :തുറന്ന് പറഞ്ഞ് മുൻ പാക് നായകൻ

ആധുനിക ക്രിക്കറ്റ്‌ ലോകത്ത് തന്റെ സ്ഥാനം കരിയറിന്റെ തുടക്കകാലത്ത് തന്നെ ഉറപ്പിച്ച ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. മൂന്ന് ഫോർമാറ്റിലും വളരെ മികച്ച ബാറ്റിങ് പ്രകടനങ്ങളാൽ തന്നെ അപൂർവ്വ റെക്കോർഡുകൾ സൃഷ്ടിക്കുന്ന വിരാട് കോഹ്ലിക്ക്‌ പക്ഷേ കരിയറിലെ മോശം സമയമാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്. ഐപിഎല്ലിൽ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞ കോഹ്ലിക്ക്‌ ഇന്ത്യൻ ലിമിറ്റഡ് ഓവർ നായകൻ എന്നുള്ള പദവി നഷ്ടമായി.

കൂടാതെ ഇക്കഴിഞ്ഞ രണ്ട് വർഷമായി ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലും നേടാൻ കഴിയാതെ മോശം ഫോം തുടരുകയാണ് താരം. ഐസിസിയുടെ റാങ്കിങ്ങിൽ അടക്കം തിരിച്ചടികൾ ഏറെ നേരിടുന്ന കോഹ്ലിയെ കുറിച്ച് വളരെ ഏറെ വ്യത്യസ്തമായ അഭിപ്രായവുമായി എത്തുകയാണ് മുൻ പാകിസ്ഥാൻ താരം വസീം ആക്രം.

21ആം നൂറ്റാണ്ടിലെ താരം ആരെന്നുള്ള ചോദ്യത്തിന് മറുപടി നൽകവേയാണ് വസീം ആക്രം കോഹ്ലിയുടെ ഇപ്പോഴത്തെ പ്രകടനത്തെ സൂചിപ്പിച്ചത്. അസാധ്യമായ ബാറ്റിങ് പ്രകടനത്താൽ ഈ നൂറ്റാണ്ട് പാകിസ്ഥാൻ നായകൻ ബാബർ അസം സ്വന്തമാക്കിയെന്നാണ് മുൻ പാക് താരം അഭിപ്രായം.പാകിസ്ഥാൻ ക്രിക്കറ്റ്‌ ഇനിയും വളരെ അധികം ബാബർ അസം ക്യാപ്റ്റനായിട്ടുള്ള ഈ കാലയളവിൽ നേടുമെന്ന് പറഞ്ഞ വസീം ആക്രം പാക് നായകൻ ബാബർ അസം ഇപ്പോൾ തന്നെ വിരാട് കോഹ്ലിക്ക്‌ ഒപ്പമെത്തിയെന്നും കൂടി നിരീക്ഷിച്ചു.

images 2021 12 20T075042.368

“മൂന്ന് വർഷകാലം ബാബർ അസമിനും ഒപ്പം പ്രവർത്തിക്കാൻ കൂടി എനിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം വളരെ അധികം ഉയരങ്ങളിൽ എത്തുമെന്ന് നമ്മുക്ക് എല്ലാം അറിയാം. തന്റെ കളിയോടുള്ള ആത്മാർത്ഥയാണ് ബാബർ അസമിന്റെ സവിശേഷത. ഒരിക്കലും അയാൾ തന്റെ പ്രകടനത്തിൽ തൃപ്തനല്ല. അത്‌ ഒരു മികച്ച ലീഡറുടെ അടയാളമാണ്. കൂടാതെ ഈ സ്ഥിരതയാർന്ന പ്രകടനത്താൽ ബാബർ അസം ഫാബ് ഫോറിൽ ഇടം പിടിച്ച് കഴിഞ്ഞു.ഡേവിഡ് വാർണർക്കും വിരാട് കോഹ്ലിക്കും ഒപ്പം ഫാബ് ഫോറിൽ ബാബർ അസം സ്ഥാനം നേടുകയാണ്. അദ്ദേഹം ഫാബ് ഫോറിൽ പോലും മുന്നോട്ട് വരികയാണ്. വിരാട് കോഹ്ലിക്ക്‌ ഒപ്പം സ്റ്റാറായി മാറുകയാണിപ്പോൾ ബാബർ അസം “വസീം ആക്രം വാനോളം പുകഴ്ത്തി.