ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി കിരീടപ്പോരാട്ടം കനക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഇരുടീമുകളുടെയും മത്സരത്തിലെ അവസാന സ്കോർ ആയിരിക്കും കിരീടം ആരാണ് നേടുന്നത് ഉറപ്പിക്കുക. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെതിരെ സമനില നേടിയതോടെയാണ് ലിവർപൂളിനു വീണ്ടും കിരീട പ്രതീക്ഷ ഉണർന്നത്.
അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വീണ്ടും സമനില വഴങ്ങുകയും, ലിവർപൂൾ വിജയിക്കുകയും ചെയ്താൽ, പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് സ്വന്തമാക്കാൻ കഴിയും. എന്നാൽ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൻ വില അവസാനമത്സരത്തിൽ സിറ്റി പോയിൻ്റ് നഷ്ടപ്പെടുത്തുമെന്ന് തനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ് പറഞ്ഞു. എന്നാലും പോയിൻ്റ് നഷ്ടപ്പെടുത്തണം എന്ന ആഗ്രഹത്തിൽ ആയിരിക്കും ഓരോ ലിവർപൂൾ ആരാധകരും.
“ഞാൻ നാളെ നടക്കുന്ന മത്സരത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. തുടർച്ചയായ രണ്ടു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി പോയിൻ്റ് നഷ്ടമാക്കിയത് എന്നാണ് എന്ന് എനിക്കറിയില്ല. ആസ്റ്റണ്‍ വില്ലക്ക് ആഴ്ചയുടെ മധ്യത്തിലും കളിക്കണം. അവർക്കത് പരിചയമില്ല. സിറ്റി പോയിൻ്റ് നഷ്ടപ്പെടുത്തുമെന്ന് ഞാൻ കരുതുന്നില്ല.”-ക്ലോപ് പറഞ്ഞു.
അവസാനമത്സരത്തിൽ സിറ്റിക്ക് കാലിടറി കിരീടം സ്വന്തമാക്കാൻ ലിവർപൂളിന് സാധിച്ചാൽ ഒരു സീസണിൽ നാല് കിരീടം നേടുന്ന ടീം എന്ന നേട്ടത്തിന് അരികിലെത്താൻ ലിവർപൂളിന് സാധിക്കും. ഈ സീസണിൽ ഇതുവരെ 2 കപ്പുകൾ അവർ നേടിക്കഴിഞ്ഞു. എഫ് എ കപ്പ്, കറബാവോ കപ്പ് എന്നിവ അവർ നേടിക്കഴിഞ്ഞു. ഈ മാസം അവസാനമാണ് ചാമ്പ്യൻസ് ലീഗ് ഫൈനലും.