ഏഴടിച്ച് കേരളം. സന്തോഷ് ട്രോഫിയില്‍ കേരളത്തിനു വിജയതുടക്കം

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂര്‍ണമെന്‍റില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളത്തിനു വിജയതുടക്കം. ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് രാജസ്ഥാനെ കീഴടക്കിയത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

മത്സരത്തിൽ കേരളത്തിന്റെ മൂന്നു താരങ്ങൾ ഇരട്ടഗോൾ നേടി. എം.വിഘ്നേഷ്, നരേഷ് ഭാഗ്യനാഥ്, റിസ്‌വാൻ അലി എന്നിവരാണ് ഇരട്ട ഗോള്‍ നേടിയത്. നിജോ ഗിൽബർട്ടാണ് കേരളത്തിന്റെ മറ്റൊരു ഗോൾ സ്കോറര്‍. ആദ്യ പകുതിയില്‍ തന്നെ അഞ്ചു ഗോളടിച്ച് കേരളം വിജയം ഉറപ്പിച്ചിരുന്നു.

ജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്തായി. ഇനി 29ന് ബീഹാറിന് എതിരെ ആണ് കേരളത്തിന്റെ മത്സരം.