തുടര്‍ച്ചയായ രണ്ടാം വിജയവുമായി കേരളം. ബിഹാറിന്‍റെ വലയില്‍ വീണത് 4 ഗോള്‍

സന്തോഷ് ട്രോഫി പോരാട്ടത്തിലെ രണ്ടാം മത്സരത്തിലും വിജയവുമായി കേരളം. ബിഹാറിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കേരളം വിജയിച്ചത്. കോഴിക്കോട് നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ നിജോ ഗില്‍ബേര്‍ട്ടിന്‍റെ ഇരട്ട ഗോളില്‍ മുന്നിലെത്തിയിരുന്നു.

അനായാസം പിടിക്കാമായിരുന്ന ബോള്‍ തടയാന്‍ ബിഹാര്‍ ഗോള്‍കീപ്പര്‍ക്ക് കഴിയാതെ വന്നതോടെ, നിജോ ഗില്‍ബേര്‍ട്ടിന്‍റെ ഫ്രീക്കിക്ക് വലയില്‍ കയറി. തൊട്ടു പിന്നാലെ പെനാല്‍റ്റിയിലൂടെ തന്നെ നിജോ ലീഡ് ഇരട്ടിയാക്കി.

മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ കോര്‍ണറിലൂടെ ബിഹാര്‍ ഒരു ഗോള്‍ മടക്കിയെങ്കിലും വിശാഖിലൂടെയും അബ്ദു റഹീമിലൂടെയും കേരളം ഗോള്‍ നേടി.

2 മത്സരങ്ങളില്‍ നിന്നും 2 വിജയവുമായി കേരളം ഒന്നാമതാണ്. ആന്ധ്രാപ്രദ്ദേശിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം