കാണികൾ തിങ്ങി നിറഞ്ഞ പയ്യനാട് സ്റ്റേഡിയത്തിൽ ശക്തരായ കർണാടകക്ക് മുകളിൽ ഗോൾമഴ തീർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. മൂന്നിനെതിരെ 7 ഗോളുകൾക്ക് ആണ് കേരളത്തിൻ്റെ വിജയം. ഒരു ഗോളിന് പിന്നിട്ടു നിന്നതിൻ്റെ ശേഷമായിരുന്നു കേരളത്തിൻ്റെ ശക്തമായ തിരിച്ചുവരവ്.
പകരക്കാരനായി കളത്തിലിറങ്ങി അഞ്ചു ഗോൾ നേടിയ ജെസിൻ ആണ് മത്സരത്തിലെ മിന്നും താരം. അർജുൻ ജയരാജ്, ശിഖിൽ എന്നിവരാണ് കേരളത്തിനുവേണ്ടി വലകുലുക്കിയ മറ്റു രണ്ടുപേർ.
ഇരുപത്തിനാലാം മിനിറ്റിലായിരുന്നു കർണാടക ആദ്യഗോൾ നേടിയത്. അതിനുശേഷം കേരളത്തിൻ്റെ ഇങ്ങനെയൊരു തിരിച്ചുവരവ് കർണാടക സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ഗോള്‍ വഴങ്ങിയതിനു ശേഷമായിരുന്നു ജെസിനെ പകരക്കാരനായി ഇറക്കിയത്.
35ആം മിനുട്ടിൽ ജെസിന്റെ ചിപ്പ് ഫിനിഷിലൂടെ ജെസിൻ വല കണ്ടെത്തി. തൊട്ടു പിന്നാലെ ജെസിൻ തന്നെ കേരളത്തിന്റെ രണ്ടാം ഗോളും നേടി. കേരളം 2-1ന് മുന്നിൽ. 45ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ താരം ഹാട്രിക്കും തികച്ചു. അവസാന നിമിഷം ഷിഗിലും കൂടെ ഗോൾ നേടിയതോടെ കേരളം ആദ്യ പകുതിയിൽ തന്നെ 4-1ന് മുന്നിൽ എത്തിയാണ് തിരിച്ചു കയറിയത്.
രണ്ടാം പകുതിയില്‍ കമലേഷിന്റെ ഒരു ലോങ് റേഞ്ചറിലൂടെ കര്‍ണാടക തിരിച്ചെത്തിയെങ്കിലും പിന്നീട് 3 ഗോള്‍ നേടി കേരളം ലീഡ് വര്‍ധിപ്പിച്ചു. അതില്‍ 2 ഗോളുകളും ജെസിനാത് സ്കോര്‍ ചെയ്തത്. ഒരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു.
വെള്ളിയാഴ്ച നടക്കുന്ന മണിപ്പൂർ ബംഗാൾ പോരാട്ടത്തിലെ വിജയികളെ കേരളം ഫൈനലിൽ നേരിടും.