തുടര്‍ച്ചയായ തോല്‍വികള്‍. കിബു വികൂന പുറത്ത്.

kibu vicuna

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരബാദിനെതിരെ നാലു ഗോള്‍ തോല്‍വി വഴങ്ങി പ്ലേയോഫില്‍ നിന്നും പുറത്തായതോടെ മുഖ്യ പരിശീലകനായ കിബു വികൂനയെ പുറത്താക്കി. രണ്ടാം പകുതിയില്‍ പ്രതിരോധ നിര വരുത്തിയ പിഴവില്‍ നിന്നുമാണ് കേരളാ ബ്ലാസ്റ്റേഴ്സിനു ദയനീയ പരാജയം ഏറ്റു വാങ്ങേണ്ടി വന്നത്.

രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കേ പത്താമതാണ് കേരളാ ബ്ലാസ്റ്റേഴ്സ്. സീസണില്‍ 3 മത്സരങ്ങള്‍ മാത്രം വിജയിച്ചപ്പോള്‍ 16 പോയിന്‍റാണ് കേരളത്തിനുള്ളത്. ഹൈദരബാദിനെതിരെയുള്ള തോല്‍വിയോടെയാണ് കോച്ച് കിബു വികൂനയെ പുറത്താക്കാന്‍ തീരുമാനിച്ചത്.

മോഹന്‍ ബഗാനെ ചാംപ്യന്‍മാരാക്കിയാണ് കിബു വികൂന കേരളാ ബ്ലാസ്റ്റേഴ്സില്‍ എത്തുന്നത്. എന്നാല്‍ പ്രതിരോധത്തിലെ പിഴവുകള്‍ കിബു വികൂനയുടെ പദ്ധതികള്‍ക്ക് തടയിട്ടു. 18 മത്സരങ്ങളില്‍ നിന്നും 33 ഗോളാണ് കേരളാ ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.

ബ്ലാസ്റ്റേഴ്സിനു ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ശേഷിക്കുന്ന മത്സരങ്ങളില്‍ ഇഷ്ഫാഖ് അഹമ്മദ് ടീമിനെ നയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here