ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് സെമി സാധ്യതക്ക് അരികില്‍ എത്തി. ഇരട്ട ഗോളുമായി അല്‍വാരോ വാസ്കസും ഒരു ഗോള്‍ നേടിയ സഹലുമാണ് കേരളത്തിന്‍റെ വിജയശില്‍പ്പിയായത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയം.
തുടക്കം മുതല്‍ പ്രഷര്‍ ചെയ്ത കളിച്ച കേരളാ ബ്ലാസ്റ്റേഴ്സ് സഹലിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. 19ാം മിനിറ്റില്‍ മലയാളി താരം സഹലിന്‍റെ വ്യക്തിഗത മികവിലൂടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് സ്കോര്‍ ചെയ്തത്. സഹലിന്‍റെ ഡ്രിബളിങ്ങ് മികവിലൂടെ മൊര്‍താഥ ഫോള്‍, മെഹ്താബ് ഹുസൈന്‍ എന്നിവരെ മറികടന്ന സഹല്‍, മികച്ച ഒരു ഫിനിഷിലൂടെ ഗോള്‍കീപ്പറെയും മറികടന്നു.
ആദ്യ പകുതിക്ക് പിരിയുന്നതിനു തൊട്ടു മുന്‍പ് പെനാല്‍റ്റിയാലൂടെ അല്‍വാരോ വാസ്കസ് ലീഡ് ഇരട്ടിയാക്കി. ബോക്സില്‍ സ്കില്‍ കാണിച്ചു തിരിയാനുള്ള ശ്രമത്തിനിടെ മൊര്‍ത്താദോ ഫോള്‍ ബോക്സില്‍ വീഴ്ത്തുകയായിരുന്നു. പെനാല്‍റ്റി നേടിയെടുത്ത വാസ്കസ് തന്നെ അനായാസം ഗോളാക്കി മാറ്റി.
ആദ്യ പകുതിയില്‍ ആദ്യ ഇലവനില്‍ അവസരം ലഭിച്ച സന്ദീപ് സിങ്ങിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ലാ. 7ാം മിനിറ്റില്‍ മുംബൈ സിറ്റി താരങ്ങള്‍ പെനാല്‍റ്റിക്കു വേണ്ടി വാദിച്ചിരുന്നെങ്കിലും റഫറി അനുവദിച്ചിരുന്നില്ലാ.
രണ്ടാം പകുതിയില്‍ നിരന്തരം മുംബൈ താരങ്ങള്‍ ആക്രമണം നടത്തിയെങ്കിലും ഗോള്‍കീപ്പര്‍ നവാസിന്‍റെ മണ്ടത്തരം കേരള ബ്ലാസ്റ്റേഴ്സിനു ഗോള്‍ ദാനം ചെയ്ത്. ഫോള്‍ മൈനസ് നല്‍കിയ പാസ് ക്ലീയര്‍ ചെയ്യുന്നതില്‍ പിഴച്ച മുംബൈ ഗോള്‍കീപ്പര്‍, വാസ്കസിനു ഒരു ടാപ്പിനുള്ള ശ്രമം മാത്രമാണ് ഉണ്ടായിരുന്നത്.
കോര്‍ണറില്‍ നിന്നും പകരക്കാരനായി എത്തിയ ഡിയേഗോ മൗറീഷ്യോയെ ഹോര്‍മീപാം പുറകില്‍ നിന്നും തള്ളി എന്ന് റഫറി വിധിക്കുന്നു. പെനാല്‍റ്റി എടുത്ത മൗറീഷ്യോ അനായസം ഗില്ലിനെ മറികടന്നു. 80ാം മിനിറ്റില്‍ ലൂണയുടെ ഒരു ഫ്രീകിക്ക് വളരെ പ്രയാസപ്പെട്ടാണ് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത്. അവസാന നിമിഷങ്ങളില്‍ മുംബൈ ആക്രമണം ശക്തമാക്കിയെങ്കിലും അച്ചടക്കമായ പ്രതിരോധത്തിലൂടെ പിന്നീട് ഗോള്‍ വഴങ്ങിയില്ലാ.
വിജയത്തോടെ 19 മത്സരങ്ങളില്‍ നിന്നും 33 പോയിന്‍റുമായി കേരളം നാലാമത് എത്തി. 31 പോയിന്‍റുമായി മുംബൈ അഞ്ചാമതായി. ഗോവക്കെതിരെ മാര്‍ച്ച് 6 നാണ് അടുത്ത മത്സരം. മാര്‍ച്ച് 5 ന് മുംബൈ ഹൈദരബാദ് പോരാട്ടത്തിലൂടെ ബ്ലാസ്റ്റേഴ്സിന്‍റെ ഭാവി തീരുമാനിക്കും. ഇരുവരും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് യോഗ്യത നേടും.