എൽക്ലാസിക്കോക്ക് മുൻപേ റയലിന് കനത്ത തിരിച്ചടി. സൂപ്പർ താരം കളിച്ചേക്കില്ല

നാളെയാണ് റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽക്ലാസിക്കോ മത്സരം. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന പോരാട്ടം ആണിത്. ലാലീഗൽ ഒന്നാംസ്ഥാനത്താണ് റയൽമാഡ്രിഡ്.

ലയണൽ മെസ്സി ടീം വിട്ടതിനുശേഷം സീസണിൽ ആദ്യമൊന്ന് വലിയ തകർച്ച നേരിട്ടെങ്കിലും സാവി പരിശീലക സ്ഥാനം ഏറ്റെടുത്തു പുതിയ സൈനിങ്ങിലൂടെ ബാഴ്സയെ പഴയ പ്രതാപത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ് . മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ ഇപ്പോൾ.

images 8 1


ബാഴ്സലോണയെ നേരിടുന്നതിനു മുമ്പ് കനത്ത തിരിച്ചടിയാണ് റയൽമാഡ്രിഡീന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സൂപ്പർതാരം കരീം ബെൻസിമ എൽക്ലാസിക്കോക്ക് ഉണ്ടാവുകയില്ല എന്നാണ് പരിശീലകൻ കാർലോ ആൻചലോട്ടി അറിയിച്ചിരിക്കുന്നത്. ഫ്രഞ്ച് താരത്തിനു പകരം അസെൻസിയോ ആയിരിക്കും ഉണ്ടാവുക. ഫ്രഞ്ച് താരത്തിൻ്റെ അഭാവം റയൽമാഡ്രിഡിന് കനത്ത തിരിച്ചടിയായിരിക്കും.
എൽക്ലാസിക്കോ മാത്രമാകില്ല അടുത്തയാഴ്ച നടക്കുന്ന ഫ്രാൻസ് ടീമിൻറെ സൗഹൃദം മത്സരങ്ങളിലും താരത്തിന് പങ്കെടുക്കാൻ ആകില്ല എന്ന് പരിശീലകൻ അറിയിച്ചു. ഇക്കൊല്ലം ഇതുവരെ താരം 32 ഗോളുകൾ നേടി കഴിഞ്ഞു.

images 9 1


ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ടാം പാദത്തിൽ രണ്ട് ഗോളുകൾക്ക് തോറ്റു നിന്നിരുന്ന റയൽ മാഡ്രിഡിനെ തൻറെ ഹാട്രിക്കിലൂടെ തിരിച്ച് വിജയ വഴിയിലേക്ക് കൊണ്ടുവന്ന് ലോകത്തെ ഞെട്ടിച്ച താരമാണ് ബെൻസിമ. ബെൻസിമയുടെ അഭാവം ബാഴ്സലോണക്ക് വലിയ ആശ്വാസമാകും.
അവസാന അഞ്ച് എൽക്ലാസിക്കോ മത്സരങ്ങളിലും റയൽമാഡ്രിഡിന് ആയിരുന്നു വിജയം. ഇത്തവണ വിജയം പ്രതീക്ഷിച്ച് തന്നെയായിരിക്കും സാവിയും കൂട്ടരും ഇറങ്ങുന്നത്.

Previous articleഇത്തവണ കോഹ്ലി ഏത് നമ്പറിൽ ഇറങ്ങും. പ്രവചിച്ച് മുൻ ഇന്ത്യൻ താരങ്ങൾ
Next articleലോകകപ്പിന് മുമ്പ് രോഹിത്തിന് മറ്റൊരു പരീക്ഷണം ; ഏഷ്യാ കപ്പ് ശ്രീലങ്കയില്‍