വമ്പന്‍ തിരിച്ചുവരവുമായി യുവന്‍റസ്. അല്‍വാരോ മൊറാട്ടയുടെ ഡബിളില്‍ വിജയം

Morata

സിരീ ഏ മത്സരത്തില്‍ ലാസിയോക്കെതിരെ യുവന്‍റസിനു വിജയം. ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ച് തകര്‍പ്പന്‍ വിജയമാണ് ഇറ്റാലിയന്‍ ചാംപ്യന്‍മാര്‍ നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെഞ്ചിലിരുന്ന മത്സരത്തില്‍ ഇരട്ട ഗോളുമായി അല്‍വാരോ മൊറാട്ടയാണ് യുവന്‍റസിനെ വിജയത്തിലേക്ക് നയിച്ചത്.

14ാം മിനിറ്റില്‍ പ്രതിരോധതാരത്തിന്‍റെ ബാക്ക് പാസ്സ് പിടിച്ചെടുത്ത് കൊറേയ ലാസിയോയെ മുന്നിലെത്തിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ അസാധ്യമായ ഒരു ആംഗിളില്‍ നിന്നും അഡ്രിയന്‍ റാബിയറ്റ് സമനില നേടി.

രണ്ടാം പകുതിയില്‍ ലാസിയോക്ക് മുന്നിലെത്താനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും ക്രോസ് ബാര്‍ വില്ലനായി. 57ാം മിനിറ്റില്‍ മൊറാട്ടയുടെ ഫിനിഷിലൂടെ യുവന്‍റസ് മുന്നിലെത്തി. മൂന്നു മിനിറ്റിനു ശേഷം ആരോണ്‍ റംസിയെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി മൊറാട്ടോ ലക്ഷ്യം കണ്ടു.

വിജയത്തോടെ 25 മത്സരങ്ങളില്‍ നിന്നും 52 പോയിന്‍റുമായി യുവന്‍റസ് മൂന്നാമതാണ്. നാല് മത്സരങ്ങളിലെ മൂന്നാം തോല്‍വി ലാസിയോയുടെ ആദ്യ നാലിലെത്താനുള്ള മോഹം അസ്തമിക്കുന്നു. 25 മത്സരങ്ങളില്‍ നിന്നും 43 പോയിന്‍റുമായി ഏഴാമതാണ്