റൊണാള്‍ഡോ ഇല്ലാത്ത ആദ്യ മത്സരം ; യുവന്‍റസിനു പരാജയം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസില്‍ നിന്നും പോയതിനു ശേഷമുള്ള ആദ്യ മത്സരത്തില്‍ തോല്‍വി. യുവന്‍റസിന്‍റെ ഹോം ഗ്രൗണ്ടില്‍ എംപോളിയോട് ഒരു ഗോളിനാണ് തോല്‍വി വഴങ്ങിയത്.

റൊണാള്‍ഡോയുടെ അഭാവത്തില്‍ ഡിബാലയും കിയേസയും ആയിരുന്നു യുവന്റസ് മുന്നേറ്റം നയിച്ചിരുന്നത്. കിയേസയുടെ ക്ലോസ് റേഞ്ച് ഷോട്ട് കൂടാതെ വേറൊരു അവസരവും യുവന്‍റസിന് ആദ്യ പകുതിയില്‍ സൃഷ്ടിക്കാനായില്ലാ. 21ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലിയാണാര്‍ഡോ മങ്കൂസോയാണ് എംപോളിക്കായി ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ അല്‍വാരോ മൊറോട്ടോയേയും പുതുതായി എത്തിയ ഇറ്റലിയുടെ മാന്യുവല്‍ ലൊകാട്ടലിയെ അടക്കം പരീക്ഷിച്ചെങ്കിലും ഗോള്‍ തിരിച്ചടിക്കാനായില്ല. ഈ സീസണിലെ ആദ്യ ലീഗ് മത്സരമാണ് എംപോളി വിജയിച്ചത്. അതേ സമയം ഈ സീസണില്‍ ഇതുവരെ വിജയിക്കാന്‍ യുവന്‍സിനു സാധിച്ചട്ടില്ലാ.

രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു പോയിന്‍റുമായി യുവന്‍റസ് പതിമൂന്നാമതാണ്. അടുത്ത മത്സരത്തില്‍ ശക്തരായ നാപ്പോളിയേയാണ് യുവന്‍റസിനു നേരിടേണ്ടത്.

Previous articleഈ ടീമില്‍ മാറ്റങ്ങളുണ്ടാകും. തുറന്ന് പറഞ്ഞ് വീരാട് കോഹ്ലി.
Next articleഒരു ബാറ്റ്‌സ്മാനെ കൂടി അധികമായി കളിപ്പിച്ചാലോ : ആഗ്രഹമില്ലെന്ന് വിരാട് കോഹ്ലി