ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കലാശ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് യോഗ്യത നേടി. രണ്ട് പാദങ്ങളിലായി നടന്ന സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജംഷ്ദപൂരിനെ തോല്‍പ്പിച്ചത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ എടികെ – ഹൈദരബാദ് പോരാട്ടത്തിലെ വിജയിയാണ് നേരിടുക. ലീഗിലെ മറ്റ് മത്സരങ്ങളെല്ലാം കാണികള്‍ ഇല്ലാതെയാണ് നടന്നതെങ്കില്‍, കലാശപോരാട്ടത്തിനു ആരാധകരെ സ്റ്റേഡിയത്തില്‍ അനുവദിച്ചട്ടുണ്ട്.
ഫൈനല്‍ മത്സരത്തിലേക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം തീര്‍ന്നു പോയിട്ടുണ്ട്. കൊച്ചിയിലേപ്പോലെ ഗോവയിലും മഞ്ഞകടലാവും. മത്സരത്തിനു ശേഷം ഫൈനല്‍ മത്സരത്തിലേക്ക് ആരാധകരെ ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഇവാന്‍ വുകമനോവിച്ച് ക്ഷണിച്ചു. ❝ മഞ്ഞപ്പട, ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു, വരൂ ❞ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും ആരാധകര്‍ക്ക് മുന്‍പില്‍ കളിക്കാനാകുന്നതിന്‍റെ സന്തോഷം ഹെഡ്കോച്ച് പങ്കുവച്ചു.
കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേയോഫില്‍ എത്തിയതോടെ ഫാന്‍ പാര്‍ക്കുകള്‍ നടത്തിയിരുന്നു. ഫാന്‍ പാര്‍ക്കുകളില്‍ ഉടനീളം ആരാധകരുടെ ആവേശം കാണാമായിരുന്നു. ഫറ്റോർഡയിൽ ഞായറാഴ്ച ആരാധകരെ നേരിട്ടു കാണാൻ കാത്തിരിക്കുന്നു. ഇതൊക്കെയാണ് ഞങ്ങൾക്ക് ഏറ്റവും സന്തോഷം പകരുന്ന കാര്യം. ആരാധകരെ നേരിട്ടു കാണാനും അവർക്കായി കിരീടം നേടാനും ഞങ്ങൾക്കും ആവേശമുണ്ട്. കാരണം ഒരു കിരീടം ഈ ആരാധകർ അർഹിക്കുന്നുണ്ടെന്നും ബ്ലാസ്റ്റേഴസ് കോച്ച് പറഞ്ഞു.
❝ഏറ്റവും സന്തോഷം തരുന്ന കാര്യം അതാണ്. ആരാധകക്കൂട്ടത്തെ കാണുമ്പോൾ കുട്ടികൾക്ക് കളത്തിൽ വലിയ പ്രചോദനം ലഭിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ രണ്ടു സീസണുകളിലായി നമ്മുടെ ആരാധകർ ഒട്ടേറെ വിഷമസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. പ്രത്യേകിച്ചും മത്സരഫലങ്ങൾ തുടർച്ചയായി പ്രതികൂലമായപ്പോൾ. ഈ സീസണിൽ നമുക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെങ്കിലും ആരാധകർക്ക് നേരിട്ട് കാണാനായില്ല. അവർക്ക് സ്റ്റേഡിയത്തിലെത്തി അത് ആസ്വദിക്കാനുമായില്ല ❞ ഇവാന്‍ കൂട്ടിചേര്‍ത്തു.