ബഹ്റൈനിൽ വച്ച് നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള 38 അംഗ സാധ്യത ടീമിനെ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു. ഇ 38 അംഗങ്ങളിൽ നിന്നും വെട്ടിച്ചുരുക്കി ആണ് മുഖ്യ സ്ക്വാഡിനെ തിരഞ്ഞെടുക്കുക.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരവും മലയാളിയായ മലപ്പുറം സ്വദേശി വി പി സുഹൈർ 38 സാധ്യത ടീമിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വി പി സുഹൈർ ഇന്ന് പുറമേ മൂന്ന് മലയാളി താരങ്ങളാണ് ടീമിൽ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ് താരം ആയ കണ്ണൂർ സ്വദേശി സഹൽ അബ്ദുൽ സമദ്, ബാംഗ്ലൂര് എഫ്സി താരമായ മലപ്പുറം സ്വദേശി ആഷിക് കുരുണിയനുമാണ് സുഹൈറിനു പുറമേ ടീമിൽ ഇടം നേടിയിട്ടുള്ള മലയാളി താരങ്ങൾ.
സഹൽ അബ്ദുൽ സമദ് പുറമേ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ജിക്ക്സൺ സിംഗും ഗോൾകീപ്പർ ഗിലും സ്ഥാനം നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൻറെ മധ്യനിര താരമായ പ്യൂട്ടിയയും ഡിഫൻഡർ ഹോർമീപാം സിംഗും സ്ഥാനം നേടുമെന്ന് കരുതിയെങ്കിലും ടീമിൽ അവസരം ലഭിച്ചിട്ടില്ല. യുവതാരങ്ങളായ ബാംഗ്ലൂരു എഫ്സിയുടെ റോഷൻ സിംഗും ഒഡീഷയുടെയുടെ ജെറിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.
സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ, ഗുർപ്രീത് സിംഗ്, പ്രീതം കോട്ടാൽ, പ്രണയ ഹാൾഡർ, സുബാശിഷ്ബോസ്,അനിരുദ്ധ് താപ, ബ്രണ്ടൻ ഫെർണാണ്ടസ് തുടങ്ങിയ സീനിയർ താരങ്ങളും ടീമിലുണ്ട്.