ഗ്ലാഡ്ബാഷ് വീണു. മാഞ്ചസ്റ്റര്‍ സിറ്റി അപരാജിതര്‍

Manchester City

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ബൊറൂഷിയ ഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. ബെര്‍ണാഡ് സില്‍വ, ഗബ്രീയേല്‍ ജീസസ് എന്നിവരുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി അപരാജിത കുതിപ്പ് തുടരുന്നു. എല്ലാ ടൂര്‍ണമെന്‍റില്‍ നിന്നും തുടര്‍ച്ചയായ 19ാം മത്സരത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയം അറിയാത്തത്.

ഇരു പകുതികളിലായാണ് മത്സരത്തിന്‍റെ ഗോളുകള്‍ പിറന്നത്. 29ാം മിനിറ്റില്‍ ക്യാന്‍സലോയുടെ ക്രോസില്‍ നിന്നും ബെര്‍ണാഡ് സില്‍വ മാഞ്ചസ്റ്റര്‍ സിറ്റിയെ മുന്നിലെത്തിച്ചു. 65ാം മിനിറ്റില്‍ ബെര്‍ണാഡിന്‍റെ അസിസ്റ്റില്‍ നിന്നും ഗബ്രിയേല്‍ ജീസസ് ലീഡ് ഇരട്ടിയാക്കി.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഹംഗറിയിലാണ് മത്സരം നടന്നത്. സ്റ്റോണ്‍സ്, അഗ്യൂറോ, കെവിന്‍ ഡിബ്രിയൂണ്‍, റിയാദ് മഹാരെസ് ഒന്നും ഇല്ലാതെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കളത്തിലിറങ്ങിയത്. എന്നാല്‍ ജര്‍മ്മന്‍ ടീമിനെതിരെ വിലപ്പെട്ട രണ്ട് എവേ ഗോളുകള്‍ നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചു.