മെസ്സിയെക്കാൾ മികച്ചവൻ എംബാപ്പെയാണെന്ന് മുൻ അർജൻ്റീന താരം.

images 2022 12 28T104613.433

ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ആണ് നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബോൾ ലോകകപ്പ് അർജൻ്റീനയുടെ മണ്ണിലേക്ക് എത്തിയത്. ലയണൽ മെസ്സി നയിച്ച അർജൻറീന, 2022 ലോകകപ്പിന് മുൻപ് ജേതാക്കൾ ആയത് 1986ൽ മറഡോണയുടെ കീഴിലായിരുന്നു. മൂന്നാമത്തെ തവണയാണ് ലാറ്റിനമേരിക്കൻ വമ്പന്മാർ ലോക കിരീടം ഉയർത്തിയത്.

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഫ്രാൻസിനെ ആണ് കലാശ പോരാട്ടത്തിൽ അർജൻ്റീന പരാജയപ്പെടുത്തിയത്. ലോകകപ്പിന് ശേഷം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾ ഉണ്ടാക്കിയ ഒന്നാണ് ലയണൽ മെസ്സി മറഡോണക്കൊപ്പം എത്തി എന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ തൻ്റെ അഭിപ്രായം പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ അർജൻ്റീന ഗോൾകീപ്പർ ഹ്യൂഗോ ഗാട്ടി.

images 2022 12 28T104604.087

“ആർക്കും പെലെയെ മറികടക്കാൻ സാധിക്കില്ല എന്ന കാര്യം ആദ്യം തന്നെ പറയട്ടെ. മറഡോണയെ കവച്ചുവെക്കാൻ ഇവിടെ അർജൻ്റീനയിൽ വേറെ ഒരാൾക്കും സാധിക്കില്ല. എനിക്ക് ഞാൻ പറയുന്നത് ശരിയാണോ എന്ന് അറിയില്ല. എന്നാൽ ഞാൻ എൻറെ ശരികളാണ് പറയുന്നത്. ഇതിന് കാരണം എങ്ങനെ ഞാൻ ഫുട്ബോളിനെ കാണുന്നു,എങ്ങനെ ഞാൻ ഫുട്ബോൾ കളിച്ചു, എങ്ങനെ ഞാൻ ഫുട്ബോളിന് വേണ്ടി ജീവിച്ചു എന്ന് തന്നെയാണ്.

images 2022 12 28T104607.359

ലോകകപ്പിൽ മെസ്സി നന്നായി കളിച്ചു എന്ന കാര്യം ശരിയാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരം കിലിയൻ എംബാപ്പെയാണ്. അവന് മെസ്സിയെക്കാൾ വളരെയധികം പൊട്ടൻഷ്യൽ ഉണ്ട്. എന്നെ അവർ അർജൻ്റീന വിരുദ്ധൻ എന്ന് വിളിക്കുമായിരിക്കും. ഞാൻ പറയുന്നത് ഞാൻ എന്താണോ കാണുന്നത് അതുമാത്രമാണ്.”- അദ്ദേഹം പറഞ്ഞു. താരത്തിന്റെ ഈ പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. താരത്തിന്റെ ഈ വാക്കുകളെ ഒരു പ്രമുഖ അർജൻ്റീനൻ പത്രം “അപഹാസ്യകരം” എന്നാണ് വിശേഷിപ്പിച്ചത്.

Scroll to Top