ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനു തുടക്കമായപ്പോള്‍ ആദ്യ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു ആഴ്സണല്‍ തുടങ്ങി. പ്രീ സീസണിലെ മികച്ച ഫോം തുടര്‍ന്ന ക്ലബ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയം നേടിയത്. 20ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെയാണ് ആഴ്സണല്‍ ആദ്യം സ്കോര്‍ ചെയ്തത്. ഹെഡറിലൂടേയാണ് പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ ഗോള്‍ പിറന്നത്.
ഗോള്‍ വഴങ്ങിയ ശേഷം ക്രിസ്റ്റല്‍ പാലസ് മികച്ച പോരാട്ടം നടത്തി. രണ്ട് ഉഗ്രന്‍ സേവുകളാണ് ആരോണ്‍ റാംസ്ഡേല്‍ നടത്തിയത്. രണ്ടാം പകുതിയില്‍ സെല്‍ഫ് ഗോളോടെ ആഴ്സണല്‍ വിജയം ഉറപ്പിച്ചു. സാകയുടെ ഷോട്ട് മാര്‍ക്ക് ഗുഹെയിയുടെ പിഴവില്‍ ഗോളായി മാറി. വിജയത്തോടെ 3 പോയിന്‍റ് ലഭിച്ച ആഴ്സണലിന്‍റെ അടുത്ത മത്സരം ലെയ്സ്റ്ററിനെതിരെയാണ്. സ്കോര്‍ ആഴ്സണല്‍ 2 – 0 ക്രിസ്റ്റല്‍ പാലസ്
ആറടിച്ച് ബയേണ്‍ തുടക്കമിട്ടു.
ഫ്രാങ്ക്ഫര്‍ട്ടിനെ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക് ബുന്ദസ് ലീഗ സീസണ്‍ ആരംഭിച്ചു. ലെവന്‍ഡോസ്കി ക്ലബ് വിട്ടെങ്കിലും അത് ബാധിക്കാതിരുന്ന ബയേണ്‍ മ്യൂണിക്ക് ആദ്യ പകുതിയില്‍ തന്നെ 5 ഗോളിനു മുന്നിലെത്തിയിരുന്നു. അഞ്ചാം മിനിറ്റില്‍ കിമ്മിച്ചിലൂടെ തുടങ്ങിയ ഗോള്‍വേട്ട മുസിയാലയുടെ ഇരട്ട ഗോളോടെയാണ് അവസാനിച്ചത്. പുതിയ താരമായ സാദിയോ മാനെയും സ്കോര്‍ ഷീറ്റില്‍ ഇടം കണ്ടെത്തി.
ജോഷ്വ കിമ്മിച്ച് (5′)ബെഞ്ചമിൻ പവാർഡ് (10′)സാഡിയോ മാനെ (29′)ജമാൽ മുസിയാല (35′, 83′)സെർജ് ഗ്നാബ്രി (43′) എന്നിവരാണ് ബയേണിനായി സ്കോര്‍ ചെയ്തത്. ഫ്രാങ്ക്ഫര്‍ട്ടിനായി കോളോ മുവാനി ആശ്വാസ ഗോള്‍ നേടി.