ഫിഫ ബെസ്റ്റില്‍ അര്‍ജന്‍റീനക്ക് പുരസ്കാര പെരുമഴ. ലയണല്‍ മെസ്സി മികച്ച താരം

ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്കാരം അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസ്സി സ്വന്തമാക്കി. പാരീസില്‍ നടന്ന പുരസ്കാര ദാന ചടങ്ങില്‍ എംബാപ്പയേയും കരീം ബെന്‍സേമയും മറികടന്നാണ് മെസ്സി പുരസ്കാരം സ്വന്തമാക്കിയത്.

lionel messi argentina celebrates fifa 783787679

പുരസ്കാര ദാന ചടങ്ങില്‍ അര്‍ജന്‍റീനന്‍ മയമായിരുന്നു. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരവും അര്‍ജന്‍റീനക്കായിരുന്നു. എമി മാര്‍ട്ടിനെസാണ് സ്വന്തമാക്കിയത്. ഫൈനലിലെ അവസാന നിമിഷത്തെ സേവും അതു കഴിഞ്ഞുള്ള ഷൂട്ടൗട്ട് പ്രകടനവും ലോകകപ്പ് നേടുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

emi golden glove

കഴിഞ്ഞ വര്‍ഷത്തെ മികച്ച പരിശീലകനുള്ള അവാര്‍ഡ് അര്‍ജന്‍റീനന്‍ പരിശീലകന്‍ സ്കോലണി സ്വന്തമാക്കി. റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടിയെയും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയെയും മറികടന്നാണ് സ്കലോണി ഫിഫ ബെസ്റ്റ് ജേതാവായത്. 2026 ജൂലൈ വരെ അർജന്റീനയുടെ മുഖ്യ പരിശീലകനായി തുടരാൻ ഉള്ള കരാർ ഒപ്പുവെച്ചതിനു പിന്നാലെയാണ് സ്കലോണിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്‌.

lionel scaloni

ഏറ്റവും മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം അര്‍ജന്‍റീനന്‍ ആരാധകര്‍ക്കാണ്. ഫിഫ ലോകകപ്പ് ക്യാമ്പയിനിൽ ഉടനീളം ടീമിനായി നൽകിയ പിന്തുണ ആണ് ഈ പുരസ്കാരത്തിന് അർഹരാക്കിയത്. ജപ്പാൻ ആരാധകരും സൗദി അറേബ്യ ഫാനും ആണ് അർജന്റീന ആരാധകർക്ക് പിറകിലായത്.

Full list of award winners

Best Men’s Player

Lionel Messi (Argentina/Paris Saint-Germain)

Best Women’s Player

Alexia Putellas (Spain/FC Barcelona)

Best Men’s Goalkeeper

Emiliano Martinez (Argentina/Aston Villa)

Best Women’s Goalkeeper

Mary Earps (England/Manchester United)

Best Men’s Coach

Lionel Scaloni (Argentina)

Best Women’s Coach

Sarina Wiegman (England)

FIFA Puskas Award

Marcin Oleksy (Poland/Warta Poznań)

FIFA Fair Play Award

Luka Lochoshvili (Georgia/Wolfsberger AC/U.S. Cremonese)

FIFA Fan Award

Argentinian Fans

The Best Men’s XI of the Year: 🇧🇪 Courtois 🇵🇹 Cancelo 🇳🇱 Van Dijk 🇲🇦 Hakimi 🇧🇪 De Bruyne 🇭🇷 Modric 🇧🇷 Casemiro 🇳🇴 Haaland 🇫🇷 Mbappé 🇦🇷 Messi 🇫🇷 Benzema

Previous articleധോണി എങ്ങനെ തന്‍റെ സ്ഥാനം തട്ടിയെടുത്തു ? വ്യക്തമാക്കി ദിനേശ് കാര്‍ത്തിക്
Next articleആവേശക്കടലിൽ ന്യൂസീലാൻഡ് വിജയം 1 റൺസിന്. ടെസ്റ്റ്‌ ക്രിക്കറ്റിന്റെ മാരകവേർഷൻ.