ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് B പോരാട്ടത്തില്‍ അതിശക്തരായ ഇംഗ്ലണ്ട് ഇറാനെ കീഴടക്കി. ഗോള്‍ മഴയുമായി ഇംഗ്ലണ്ട് താരങ്ങള്‍ നിറഞ്ഞ് നിന്ന മത്സരത്തില്‍ രണ്ടിനെതിരെ ആറു ഗോളിനാണ് ഇംഗ്ലണ്ടിന്‍റെ വിജയം.
മത്സരത്തിന്‍റെ തുടക്കത്തിലേ ഇറാന്‍ ഗോള്‍കീപ്പര്‍ ബെയ്റന്വദ് പരിക്കേറ്റ് പുറത്തായിരുന്നു. സഹതാരവുമായുള്ള കൂട്ടിയിടിയില്‍ പരിക്കേറ്റ താരം കളി തുടരാന്‍ ശ്രമിച്ചെങ്കിലും സബ്ബായി തിരിച്ചു കയറേണ്ടി വന്നു. 36ാം മിനിറ്റില്‍ തന്‍റെ ഇംഗ്ലണ്ട് ജേഴ്സിയിലെ ആദ്യ ഗോളുമായി ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്.
സാകയിലൂടെ ഇംഗ്ലണ്ട് ലീഡ് ഇരട്ടിയാക്കിയപ്പോള്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഹാരി കെയ്ന്‍ നല്‍കിയ പാസ്സ് സ്വീകരിച്ച് സ്റ്റെര്‍ലിങ്ങ് ഗോളാക്കി.
രണ്ടാം പകുതിയിലും കാര്യങ്ങള്‍ വിത്യസ്തമായിരുന്നു. നിരന്തരമായി ഇംഗ്ലണ്ട് താരങ്ങള്‍ ഇറാന്‍ ബോക്സില്‍ എത്തി. 62ാം മിനിറ്റില്‍ സാക വീണ്ടും സ്കോര്‍ ചെയ്തു. ബോക്സില്‍ ഡ്രിബിള്‍ ചെയ്ത സാക ഷോട്ടെടുക്കുകയും ഇറാനിയന്‍ പ്രതിരോധ താരത്തിന്‍റെ കാലില്‍ കൊണ്ട് വലയില്‍ കയറി.
തൊട്ടു പിന്നാലെ ഇറാന്‍ ഒരു ഗോള്‍ മടക്കി. തരേമിയുടെ പവര്‍വുള്‍ ഷോട്ട് പിക്ക്ഫോഡിനെ കീഴക്കി. പകരക്കാരനായി എത്തിയ റാഷ്ഫോഡും സ്കോര്‍ ഷീറ്റില്‍ ഇടം പിടിച്ചു. റെഗുലര്‍ ടൈമിന്‍റെ അവസാന നിമിഷങ്ങളില്‍ മറ്റൊരു പകരക്കാരനായ ജാക്ക് ഗ്രീലീഷും ഗോളടിച്ചു. കല്ലം വില്‍സണ്‍ നല്‍കിയ കട്ട് ബാക്ക് പാസ്സ് ഗ്രീലീഷ് ഗോളാക്കി.
മത്സരത്തിന്‍റെ അവസാന നിമിഷം ഇറാന്‍ താരത്തിന്‍റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങി. എന്നാല്‍ പിന്നാലെ സ്റ്റോണിസ് ഇറാന്‍ താരത്തെ വീഴ്ത്തിയതിനു പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി ഇടുത്ത തരേമി ഗോളാക്കി.
വിജയത്തോടെ ഇംഗ്ലണ്ട് 3 പോയിന്‍റ് നേടി. ശനിയാഴ്ച്ച യു.എസ്.എ ക്കെതിരെയാണ് ഇംഗ്ലണ്ടിന്‍റെ അടുത്ത പോരാട്ടം