ലോകകപ്പ് മെഡല്‍ സൂക്ഷിക്കണം. കാവലിനായി വന്‍ തുക മുടക്കി നായയെ സ്വന്തമാക്കി എമി മാര്‍ട്ടിനെസ്

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന കിരീടം നേടുമ്പോള്‍ പ്രധാന പങ്ക് വഹിച്ച താരമാണ് എമിലിയാനോ മാര്‍ട്ടിനെസ്. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ് പുരസ്കാരവും എമിയാണ് സ്വന്തമാക്കിയത്.

ഇപ്പോഴിതാ തന്‍റെ ലോകകപ്പ് മെഡല്‍ സൂക്ഷിച്ചട്ടുള്ള ആഡംമ്പര വീടിനു സുരക്ഷ വര്‍ധിപ്പിക്കാനായി ഒന്നാന്തരം കാവല്‍ നായയെ എമി മാര്‍ട്ടിനെസ് വാങ്ങിച്ചു. ഡെയിലി സ്റ്റാറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബെല്‍ജിയം മാലിനോയിസ് എന്ന ഇനത്തില്‍പ്പെട്ട നായയെയാണ് എമി വാങ്ങിച്ചിരിക്കുന്നത്. മിലിറ്ററിയും പോലിസുമൊക്കെ ഉപയോഗപ്പെടുത്തുന്ന നായയാണ് ഇത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 30 കിലോയോളം തൂക്കം വരുന്ന നായക്ക് 20000 പൗണ്ടാണ് വില. ഏകദേശം 20 ലക്ഷം രൂപയുടെ അടുത്താണ് വില.

ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ലോറിസ്, മുന്‍ ചെല്‍സി താരം ആഷ്ലി കോള്‍, ബോക്സിങ്ങ് താരം ടൈസണ്‍ എന്നിവരുടെ പക്കലും ഈ ഇനത്തില്‍പ്പെട്ട നായയുണ്ട്.

Previous articleസഞ്ജു അവൻ്റെ പൊസിഷനിൽ അല്ല ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്, പക്ഷേ അവന് ഏത് സ്ഥാനം ലഭിച്ചാലും മികച്ച രീതിയിൽ കളിക്കും; കുമാർ സംഗാരക്കാര
Next articleസഞ്ജുവിനെ ഉൾപ്പെടുത്തി തൻ്റെ ലോകകപ്പ് സാധ്യതാ പട്ടിക പുറത്തുവിട്ട് ഹർഷ ഭോഗ്ലെ