റെഡ് കാർഡ് പരീക്ഷണത്തെ അതിജീവിച്ച് വിജയസമാനമായ സമനില നേടി ഈസ്റ്റ്‌ ബംഗാൾ

ആദ്യ പകുതിയിലെ പത്ത്‌ പേരുമായി ചുരുങ്ങി റെഡ് കാർഡ് പരീക്ഷണത്തെ അതിജീവിച്ച് ത്രസിപ്പിക്കുന്ന സമനില പോരാട്ടം കാഴ്ചവെച്ച് എസ്.സി ഈസ്റ്റ്‌ ബംഗാൾ.

31-ാം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് റെഡ് കാർഡ് സസ്പെൻഷനിൽ മധ്യനിര താരം അജയ് ഛേത്രി കളം വിട്ടപ്പോൾ ഈസ്റ്റ്‌ ബംഗാൾ വെറും 10പേരായി കളത്തിൽ ചുരുങ്ങി.

എന്നിരുന്നാലും പോരാട്ട വീര്യം കൈവെടിയുവാൻ കോച്ച് റോബി ഫൗളർ നയിക്കുന്ന ഈസ്റ്റ്‌ ബംഗാൾ ഒരുക്കമല്ലായിരുന്നു. കളത്തിൽ അത്ര നേരം കാഴ്ച വെക്കാത്ത തരത്തിലുള്ള വർദ്ധിച്ച വീര്യത്തോടെയാണ് ഈസ്റ്റ്‌ ബംഗാൾ താരങ്ങൾ പൊരുതിയത്.

ചെന്നൈയിന്റെ വേഗതയേറിയ ആക്രമണങ്ങളെ വളരെ സമർഥമായി ഈസ്റ്റ്‌ ബംഗാൾ പ്രതിരോധം കൈകാര്യം ചെയ്തു.

കളയിലെ മുഴുവൻ മാർക്കും കൊടുകേണ്ടത്‌ ഈസ്റ്റ്‌ ബംഗാളിന്റെ ഗോൾകീപ്പർ ദേബ്‌ജിത്‌ മജുംദാറിനാണ്‌. ദെബ്ജിത്തിന്റെ ഉഗ്രൻ സേവുകൾ ഇല്ലായിരുന്നെങ്കിൽ 3-0 ലീഡിനെങ്കിലും ചെന്നൈയിൻ ജയിക്കേണ്ടതായിരുന്നു. കളിയിലെ താരവും ദേബ്‌ജിത്‌ തന്നെയായിരുന്നു.

ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ചെന്നയിനോട് ഗോൾ രഹിത സമനിയിൽ പിരിഞ്ഞ ഈസ്റ്റ്‌ ബംഗാൾ ഇപ്പോൾ പോയിന്റ് പട്ടികയിൽ 12 പോയിന്റോട് കൂടി ഒമ്പതാം സ്ഥാനത്താണ്.

Previous articleമറെ-ഫക്കുണ്ടോ സഖ്യത്തിന് നിലനിർത്താൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
Next articleഓസിൽ ആർസെനൽ വിടാൻ കാരണമായത് ഇതുകൊണ്ട് ! ഓസിൽ ഇനി തുർക്കിഷ് ക്ലബ്ബിൽ