നാലു ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൂപ്പര്‍ താരത്തിന്‍റെ കരുത്തറിഞ്ഞ് സൗദി ലീഗ്

സൗദി പ്രോ ലീഗ് പോരാട്ടത്തില്‍ അൽ വെഹ്ദയ്‌ക്കെതിരായ അൽ നാസറിന്റെ പോരാട്ടത്തില്‍, ക്രിസ്റ്റ്യാനോ റൊണാൾഡോ നാല് ഗോളുകൾ നേടുകയും കരിയറിലെ 61-ാമത് ഹാട്രിക് നേടുകയും ചെയ്തു. റൊണാൾഡോയുടെ മികവിൽ അൽ നാസർ മത്സരം 4-0ന് വിജയിച്ച് സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.

21-ാം മിനിറ്റിൽ ഇടങ്കാൽ സ്ട്രൈക്കിലൂടെയാണ് റൊണാൾഡോ തുടങ്ങിയത്. തന്‍റെ കരിയറിലെ 500ാം ലീഗ് ഗോളുകൾ എന്ന നേട്ടവും ഈ ഗോളിലൂടെ നേടി. ഹാഫ് ടൈമിനു മുന്‍പ് ക്ലിനിക്കല്‍ ഫിനിഷിലൂട് റൊണാള്‍ഡോ തന്‍റെ രണ്ടാം ഗോള്‍ നേടി.

330186763 1388141405057232 1743273049223427874 n

38-കാരനായ താരം രണ്ടാം പകുതിയിൽ രണ്ടെണ്ണം കൂടി ചേർത്തു – ഒരു പെനാൽറ്റിയും ഒരു സേവിന്റെ റീബൗണ്ടും ഉള്‍പ്പടെ നാല് ഗോളുകളുമായി മത്സരം അവസാനിപ്പിച്ചു. ഈ പ്രകടനത്തോടെ, റൊണാൾഡോ ലീഗിൽ തന്റെ ഗോളുകളുടെ എണ്ണം അഞ്ചായി ഉയർത്തി, കഴിഞ്ഞ ആഴ്ച അൽ ഫത്തേയ്‌ക്കെതിരെ സമനില ഗോള്‍ നേടിയിരുന്നു.

ഇത് ഒമ്പതാം തവണയാണ് റൊണാൾഡോ ഒരു മത്സരത്തിൽ നാല് ഗോളുകൾ നേടുന്നത്. 2019ൽ ലിത്വാനിയയ്‌ക്കെതിരെ യൂറോപ്യൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന നാല് ഗോൾ പ്രകടനം.

Previous articleഎന്താണ് തിരിച്ചു വരവിനു പിന്നിലെ വിജയ രഹസ്യം. ജഡേജ വെളിപ്പെടുത്തുന്നു
Next articleആരോപണം തള്ളി കളഞ്ഞ് ടീം ഇന്ത്യ. ജഡേജ ചെയ്തത് എന്ത് ? വിശിദീകരണം