ആദ്യം ഉഗ്രനൊരു ഫ്രീകിക്ക് ഗോള്‍. പിന്നാലെ നിസ്വാര്‍തമായി നല്‍കിയ പെനാല്‍റ്റി. സൗദിയില്‍ രക്ഷകനായി റൊണാള്‍ഡോ

സൗദി ലീഗില്‍ അല്‍ നസറിന്‍റെ രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അബഹയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ മുന്നിലെത്തിയ അബഹയെ രണ്ടാം പകുതിയിലെ ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

Frh46eGXwAAERHz

80ാം മിനിറ്റില്‍ 30 യാര്‍ഡ് അകലെ നിന്നും തൊടുത്തു വിട്ട ലോങ്ങ് ഫ്രീകിക്കില്‍ നിന്നാണ് റൊണാള്‍ഡോയുടെ ഗോള്‍ പിറന്നത്. മത്സരത്തില്‍ സമനില കണ്ടെത്തി അല്‍ നസറിന് ആറ് മിനിറ്റിനു ശേഷം പെനാല്‍റ്റി ലഭിച്ചു.

Frhz4qvWcAE1EA2

പതിവു പോലെ റൊണാള്‍ഡോ പെനാല്‍റ്റി എടുക്കുമെന്ന് കരുതിയെങ്കിലും അത് ടലിസ്കയ്ക്ക് കൈമാറി. ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലുള്ള ടാലിസ്കയ്ക്ക് സെല്‍ഫിഷ് ഇല്ലാതെ റൊണാള്‍ഡോ പന്ത് കൈമാറി. പെനാല്‍റ്റി ഗോളാക്കി മാറ്റി അല്‍ നസര്‍ മത്സരം സ്വന്തമാക്കി.

49 പോയിന്‍റുമായി അല്‍ നസര്‍ ലീഗില്‍ രണ്ടാമതാണ്. 50 പോയിന്‍റുമായി ഇത്തിഹാദാണ് ഒന്നാം സ്ഥാനത്.

Previous article“ഇത്തരം തീരുമാനങ്ങൾ വലിയ മത്സരങ്ങളെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യും”അന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ അനുവദിച്ചപ്പോൾ റഫറിയെ അനുകൂലിച്ച ബാംഗ്ലൂരു ഉടമസ്ഥൻ ഇന്ന് ഐഎസ്എല്ലിൽ “വാർ”വേണമെന്ന ആവശ്യവുമായി രംഗത്ത്!
Next articleമഞ്ഞപ്പടയുടെ “ഇറങ്ങിപ്പോക്ക്” നല്ലതിനാകുന്നു, “വാർ” കൊണ്ടുവരാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ!