ലയണല്‍ മെസ്സി ആദ്യ ലൈനപ്പില്‍ ഇറങ്ങിയ മത്സരത്തില്‍ പിഎസ്ജിക്ക് സമനില.

മെസ്സി പിഎസ്ജിയുടെ ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തില്‍ ക്ലബ് ബ്രൂഗിനെതിരെ പിഎസ്ജിക്ക് സമനില. എംമ്പാപ്പേ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരുമായി എത്തിയ പിഎസ്ജി, ബെല്‍ജിയം ക്ലബുമായി ഓരോ ഗോള്‍ വീതം അടിച്ചാണ് സമനില വഴങ്ങിയത്.

ആദ്യ 15 മിനുട്ടില്‍ തന്നെ പിഎസ്ജി മുന്നിലെത്തി. എമ്ബപ്പെയുടെ നീക്കത്തിനൊടുവില്‍ നല്‍കിയ പാസ്സ് ഹെരേര ലക്ഷ്യത്തില്‍ എത്തിച്ചു. എന്നാല്‍ പിഎസ്ജിയുടെ ലീഡ് അധിക നേരം നീണ്ടു നിന്നില്ലാ. 27ആം മിനുട്ടില്‍ വനാകനിലൂടെ ബെല്‍ജിയന്‍ ക്ലബ് തിരിച്ചടിച്ചു.

20210916 065859

രണ്ടാം പകുതിയില്‍ എംമ്പാപ്പേ പരിക്കേറ്റ് പുറത്തായത് ഫ്രഞ്ച് ക്ലബിനു തിരിച്ചടിയായി. രണ്ടാം പകുതിയില്‍ കാര്യമായ ഗോളവസരം സൃഷ്ടിക്കാനാവതെ വന്നപ്പോള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു.

പിഎസ്ജിയുടെ അടുത്ത മത്സരം ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ്. സെപ്തംമ്പര്‍ 29നാണ് മത്സരം.