ഇഞ്ചുറി ടൈമില്‍ വിജയവുമായി ചെല്‍സി. ലീഗില്‍ മൂന്നാമത്.

പ്രീമിയർ ലീഗിൽ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ചെൽസിയും ലീഡ്സും തമ്മിലുള്ള പോരാട്ടം. ഇഞ്ചുറി ടൈമിൽ പെനാൽറ്റി ഗോളിൽ വിജയം കണ്ട ചെൽസിയുടെ ആഘോഷമാണ് എങ്ങും നിറഞ്ഞു നിൽക്കുന്നത്. രണ്ടിനെതിരെ മൂന്നു ഗോൾസിലാണ് ചെൽസി ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തന്നത്. അതിഗംഭീരമായ പോരാട്ടത്തിൽ ആദ്യ രണ്ട് ഗോൾ നേടിയത് ലീഡ്സാണ്.

ലീഡ്സ് യുണൈറ്റഡ് തരാം ജെയിംസിനെ അലോൺസോ ഫൗൾ ചെയ്തതോടെയാണ് അവസാന നിമിഷത്തിൽ പെനാൽറ്റി ലീഡ്സിനു സ്വന്തമാകുന്നത്. എന്നാൽ പെനാൽറ്റി ഗോളാക്കി ലീഡ്സ് ആരാധകരെ സന്തോഷപ്പെടുത്തിയത് റഫീഞ്ഞയായിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന്‌ മുമ്പ് അലോൺസോയുടെ അതിമനോഹരമായ പാസ്സിൽ നിന്നും മെസൺ മൌണ്ട് ചെൽസിയ്ക്ക് ആദ്യ ഗോൾ നേടി കൊടുക്കുകയായിരുന്നു.

20211212 093401

പക്ഷെ രണ്ടാം പകുതിയിൽ ചെൽസിക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു. ചെൽസി താരമായ റുഡിഗറിനെ റഫീഞ്ഞ ഫൗൾ ചെയ്തതോടെയാണ് ചെൽസിയ്ക്ക് പെനാൽറ്റി നൽകിയത്. എന്നാൽ പെനാൽറ്റി വളരെ മനോഹരമായും ഗോളിക്ക് ഒരു അവസരം പോലും കൊടുക്കാതെ ജോർഗീനോയുടെ ഗോള്‍ ചെൽസിയെ മത്സരത്തിന്റെ മുന്നിലെത്തിക്കൻ കഴിഞ്ഞു.

എന്നാൽ മത്സരം അവസാനിക്കാനിരിക്കെ ഏഴ് മിനിറ്റ് ബാക്കിയുള്ളപ്പോളാണ് പകരക്കാരനായി ഇറങ്ങിയ ഗെൽഹാർട്ട് ലീഡ്സ് യുണൈറ്റഡിന് സമനില ഒരുക്കി കൊടുക്കുകയായിരുന്നു. എല്ലാ ആരാധകരും വിചാരിച്ചത് പോലെ മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു. ഇഞ്ചുറി സമയത്ത് ജോർഗീനോയുടെ പെനാൽറ്റി മൂലം ചെൽസിയ്ക്ക് വിജയ ഗോൾ സ്വന്തമാക്കുകയായിരുന്നു.

16 മത്സരങ്ങളില്‍ 36 പോയിന്‍റുമായി ചെല്‍സി മൂന്നാമതാണ്. എവര്‍ട്ടണിനെതിരെയാണ് അടുത്ത മത്സരം.

Previous articleനിങ്ങള്‍ ഓക്കെ അല്ലേ !! ഡേവിഡ് വാര്‍ണറുടെ പുതിയ വീഡിയോയില്‍ കമന്‍റുമായി വീരാട് കോഹ്ലി.
Next articleജഡേജയും വിരമിക്കുന്നോ ? നിരാശയിൽ ക്രിക്കറ്റ് ലോകം