ട്രാന്‍സ്ഫര്‍ ജാലകത്തിലെ അവസാന നിമിഷത്തില്‍ അര്‍ജന്‍റീനന്‍ യുവതാരം എൻസോ ഫെർണാണ്ടസിനെ പ്രീമിയര്‍ ലീഗ് ടീം ചെല്‍സി സ്വന്തമാക്കി. ബ്രിട്ടീഷ് ട്രാന്‍സ്ഫര്‍ റെക്കോഡുകള്‍ തകര്‍ത്താണ് എന്‍സോ ഫെര്‍ണാണ്ടസ് ബെനഫിക്കയില്‍ നിന്നും എത്തുന്നത്. 105 മില്യൺ പൗണ്ടിന് (129 മില്യൺ ഡോളർ) സൈൻ ചെയ്യാനാണ് ബെൻഫിക്കയുമായി ചെൽസി ധാരണയിലെത്തിയത്. എട്ടര വര്‍ഷത്തെ കരാറിലാണ് താരം എത്തുന്നത്.
2021-ൽ ഇംഗ്ലണ്ട് മിഡ്ഫീൽഡർ ജാക്ക് ഗ്രീലിഷിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയ്ക്ക് നൽകിയ 100 മില്യന്‍ പൗണ്ടിന്‍റെ റെക്കോഡാണ് ഇന്ന് തകര്‍ന്നത്.
ഖത്തറിലെ അർജന്റീനയുടെ ലോകകപ്പ് പോരാട്ടത്തില്‍ എന്‍സോ ഫെർണാണ്ടസ് നിർണായക പങ്കുവഹിച്ചു, എല്ലാ മത്സരങ്ങളും കളിച്ച താരം, ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കിയിരുന്നു.
അർജന്റീനന്‍ ക്ലബ് റിവർ പ്ലേറ്റിൽ നിന്ന് കഴിഞ്ഞ വർഷമാണ് താരം ബെൻഫിക്കയിലേക്ക് എത്തുന്നത്. 29 മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളും ഏഴ് അസിസ്റ്റുകളും നേടി.
ചെൽസി പ്രീമിയർ ലീഗിൽ 10-ാം സ്ഥാനത്താണ്. ഫുൾഹാമിനെതിരെയാണ് അടുത്ത മത്സരം