ബ്രസീലിനെ കളി പഠിപ്പിക്കാൻ അർജൻ്റീനയിൽ നിന്നും ആശാൻ വരുന്നു

images 2022 12 26T224935.484

എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു ആയിരുന്നു ലോകകപ്പിൽ നിന്നും ബ്രസീൽ പുറത്തായത്. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ബ്രസീൽ പരാജയപ്പെട്ടത്. ലോകകപ്പ് പരാജയത്തിന് ശേഷം പരിശീലക സ്ഥാനത്ത് നിന്നും ടിറ്റേ ഒഴിയുകയും ചെയ്തിരുന്നു. ഈ ലോകകപ്പിന് ശേഷം നേരത്തെ തന്നെ പരിശീലക സ്ഥാനത്തു നിന്നും താൻ ഒഴിയും എന്ന് ടിറ്റേ അറിയിച്ചിരുന്നു.

ബ്രസീലിന് ഇപ്പോൾ ഒരു പരിശീലകനെ അത്യാവശ്യമാണ്. ലാറ്റിനമേരിക്കൻ വമ്പൻമാരുടെ പരിശീലക സ്ഥാനത്തേക്ക് ഒരുപാട് പേരുടെ പേരുകളാണ് കേൾക്കുന്നത്. ഏറ്റവും ഒടുവിൽ ബ്രസീൽ ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക് വന്ന പേര് സിനദിൻ സിദാന്റെയാണ്. സിദാൻ്റെ പേരിൻ്റെ കൂടെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപ്പെ മറ്റൊരു പേര് കൂടെ പുറത്തു വിട്ടിട്ടുണ്ട്.


അർജൻ്റീന ഫുട്ബോൾ പരിശീലകനായ മാഴ്സലോ ഗല്ലാർഡോയുടെ പേരാണ് പുതിയതായി ബ്രസീലിൻ്റെ പരിശീലക സ്ഥാനത്തേക്ക് കേൾക്കുന്നത്. കഴിഞ്ഞ 2014 മുതൽ 2022 വരെ അർജൻ്റീന ക്ലബ്ബായ റിവർ പ്ലേറ്റിനെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് മാഴ്സലോ ഗല്ലാർഡോ. ഈ അടുത്താണ് താരം പരിശീലക സ്ഥാനത്തു നിന്നും ഒഴിഞ്ഞത്. ഇനി ഒരു ആറുമാസം വിശ്രമം ആണെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.


അർജൻ്റീനയുടെ ദേശീയ ടീമിന് വേണ്ടി താരം പന്ത് തട്ടിയിട്ടുണ്ട്. പരിശീലകൻ എന്ന നിലയിലും താരം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി കിരീടങ്ങളാണ് ഈ പരിശീലകൻ റിവർ പ്ലേറ്റിന് നേടി കൊടുത്തിട്ടുള്ളത്. അതേസമയം ബ്രസീൽ ഇദ്ദേഹത്തെ പരിഗണിച്ചാൽ പോലും അദ്ദേഹം ഈ ജോലി ഏറ്റെടുക്കുമോ എന്ന കാര്യം സംശയമാണ്. കാരണം നേരത്തെ അദ്ദേഹം അർജൻ്റീനയെ പരിശീലിപ്പിക്കാൻ ആണ് തനിക്ക് താല്പര്യം എന്ന് വ്യക്തമാക്കിയിരുന്നു. ബ്രസീൽ മുൻഗണന നൽകുന്നത് യൂറോപ്പിലെ ഒരു പരിശീലകന് ആണെന്നും പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു.

Scroll to Top