ബെംഗളൂരു യൂണൈറ്റഡുമായി കൈകോർത്ത് സ്പാനിഷ് വമ്പന്മാരായ സെവില്ല

ഇന്ത്യൻ ഫുട്ബോളിൽ ഇന്ന് ഏറെ ചൂടേറിയ വാർത്തയാണ് സ്പാനിഷ് വമ്പന്മാരുടെ ഇന്ത്യൻ ഫുട്ബോളിലേക്കുള്ള കടന്നു വരവ്. ബെംഗളൂരു ആസ്ഥാനമായ ബെംഗളൂരു യൂണൈറ്റഡുമായാണ് സെവില്ല എഫ്സി ഇപ്പോൾ പാർട്ണർഷിപ്പ് ഒപ്പുവെച്ചിരിക്കുന്നത്.

ഹൈദരാബാദ് എഫ്സിക്ക് ബൊറൂസിയ ഡോർട്മുണ്ട്, മുംബൈ സിറ്റി എഫ്സിക്ക് സിറ്റി ഗ്രൂപ്പ്‌ അതുപോലെ മിക്ക മുൻനിര ഇന്ത്യൻ ക്ലബ്ബുകൾക്കും ചെറുതും വലുതുമായ വിദേശ ക്ലബ്ബുകളുമായി പാർട്ണർഷിപ്പ് നിലവിലുണ്ട്.

ഐ-ലീഗ് സെക്കന്റ്‌ ഡിവിഷനിലും ബെംഗളൂരുവിലെ പ്രാദേശിക ടൂർണമെന്റുകളിലും പങ്കെടുക്കുന്ന ബെംഗളൂരു യുണൈറ്റഡിനു ഈ ബന്ധം വളരെ അധികം ഗുണം ചെയ്യും. ടെക്നോളോജിക്കൽ ഇന്നോവേഷൻ, ഡെവലപ്പ്മെന്റ് എന്നീ മേഖലകളിലാണ് സെവില്ല എഫ്സി ബെംഗളൂരു യൂണൈറ്റഡുമായി കൈകോർത്തിരിക്കുന്നത്.

ലോകത്തിൽ ഏറ്റവും വേഗത്തിൽ കുതിച്ചുപായുന്ന ഇന്ത്യൻ ഫുട്ബോൾ മാർക്കറ്റിലേക്കുള്ള കടന്നു വരവ് സെവില്ല എഫ്സിയും വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Read More  ചാംപ്യന്‍സ് ലീഗിനു ഭീക്ഷണി. 12 വമ്പന്‍ ക്ലബുകള്‍ ചേര്‍ന്ന് സൂപ്പര്‍ ലീഗ് എന്ന പുതിയ ടൂര്‍ണമെന്‍റിനു രൂപം കൊടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here