മെംഫിസ് ഡീപ്പേയ് ബാഴ്സലോണക്കായി നേടിയ ആദ്യ ഗോള്‍ ടീമിനായി സമനില നേടികൊടുത്തു. അത്ലറ്റിക്കോ ബില്‍ബാവോക്കെതിരെ സമനിലയിലാണ് ബാഴ്സലോണ കുരുങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇനിഗോ മാര്‍ട്ടിനെസാണ് അത്ലറ്റിക്കിന്‍റെ ഗോള്‍ നേടിയത്.
75ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ സെര്‍ജി റൊബേര്‍ട്ടോ ഒരുക്കിയ അവസരം വോളി ശ്രമത്തിലൂടെ ഡീപ്പേയ് ഗോളാക്കി മാറ്റി. പിന്നീട് വിജയഗോള്‍ നേടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലങ്ങള്‍ ഉണ്ടായില്ലാ. മത്സരത്തിന്‍റെ അവസാന നിമിഷം ബാഴ്സലോണ താരം എറിക്ക് ഗാര്‍ഷ്യ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
നേരത്തെ ആദ്യ പകുതിയില്‍ ജെറാദ് പീക്വേ പരിക്ക് കാരണം പുറത്തു പോകേണ്ടി വന്നിരുന്നു. 6ാം മിനിറ്റില്‍ ഡീപ്പേയ് ഒരുക്കിയ സുവ്വര്‍ണാവസരം ബ്രാത്ത്വയ്റ്റ് പുറത്തേക്കടിച്ചു കളഞ്ഞു. റൊണാള്‍ഡ് അരോയുടെ ബൈസിക്കിള്‍ ഗോള്‍ അനുവദിച്ചതുമില്ലാ. ഇത് മാത്രമായിരുന്നു ആദ്യ പകുതിയില്‍ ബാഴ്സലോണ നടത്തിയ മികച്ച പ്രകടനം.
റയല്‍ സോഷ്യഡാദിനെ തോല്‍പ്പിച്ചായിരുന്നു ബാഴ്സലോണ ലാലീഗ സീസണിനു തുടക്കമിട്ടത്. അടുത്ത മത്സരം ഗെറ്റാഫക്കെതിരെയാണ്.